Image

സിപിഎമ്മിന്റെ സഹായം അഭ്യര്‍ത്ഥിച്ച കോണ്‍ഗ്രസ് ക്ഷീണിച്ച്‌ പോയോ..? മുല്ലപ്പള്ളിക്ക് നേരെ എംഎ ബേബിയുടെ പരിഹാസം

Published on 10 February, 2019
സിപിഎമ്മിന്റെ സഹായം അഭ്യര്‍ത്ഥിച്ച  കോണ്‍ഗ്രസ് ക്ഷീണിച്ച്‌ പോയോ..? മുല്ലപ്പള്ളിക്ക് നേരെ എംഎ ബേബിയുടെ പരിഹാസം

തിരുവനന്തപുരം: സി.പി.ഐ.എമ്മുമായി സഖ്യമുണ്ടാക്കേണ്ട തരത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ക്ഷീണിച്ചോയെന്ന് മുല്ലപ്പള്ളിയെ പരിഹസിച്ച്‌ എം.എ.ബേബി. കേരളത്തില്‍ സി.പി.ഐ.എമ്മുമായി സഹകരിക്കാമെന്ന കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടി പറയുകയായിരുന്നു സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവ് എം.എ.ബേബി.


കേരളത്തിലായാലും ബംഗാളിലായാലും കോണ്‍ഗ്രസുമായി ഒരുസഖ്യത്തിനും സി.പി.ഐ.എം. ഇല്ലെന്നും കോണ്‍ഗ്രസ് നയങ്ങളെ എതിര്‍ക്കാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനമെന്നും സി.പി.ഐ.എം. പോളിറ്റ് ബ്യുറോ അംഗം എം.എ.ബേബി പറഞ്ഞു.

സി.പി.ഐ.എം തയ്യാറായാല്‍ കേരളത്തിലും സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞിരുന്നത്. സി.പി.ഐ.എം അക്രമം അവസാനിപ്പിക്കണമെന്ന ഉപാധി മാത്രമാണ് അവര്‍ക്ക് മുന്നില്‍വെക്കാനുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് ബി.ജെ.പിയെ ഭയമാണെന്നും അതുകൊണ്ടാണ് ബി.ജെ.പിയ്‌ക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറാകാത്തതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക