Image

കടക്കെണിയില്‍ തുണയായി തുച്ഛവിലയ്ക്ക് വാങ്ങിയ പളുങ്ക് മോതിരം!!

Published on 10 February, 2019
കടക്കെണിയില്‍ തുണയായി തുച്ഛവിലയ്ക്ക് വാങ്ങിയ പളുങ്ക് മോതിരം!!

വെറും തുച്ഛവിലയ്ക്ക്, ഏകദേശം 925 രൂപ കൊടുത്ത് വാങ്ങിയ പളുങ്ക് മോതിരം വജ്രമാണെന്ന് തിരിച്ചറിഞ്ഞത് 33 വര്‍ഷങ്ങള്‍ക്ക് ശേഷം!!

ലണ്ടനിലാണ് സംഭവം നടന്നിരിയ്ക്കുന്നത്. ഡെബ്ര ഗൊദാര്‍ദ് എന്ന യുവതിയാണ് 33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 10 പൗണ്ട് നല്‍കി ഈ പളുങ്ക് മോതിരം വാങ്ങിയത്. എന്നാല്‍ ഡെബ്രയുടെ മാതാവ് സാമ്ബത്തിക തട്ടിപ്പിന് ഇരയായതിനെ തുടര്‍ന്നാണ് ഈ മോതിരം വില്‍ക്കാന്‍ ഡെബ്ര തീരുമാനിച്ചത്.

വര്‍ഷങ്ങള്‍ പഴക്കമുളള മോതിരമായതിനാലും ഇത്തരം മോതിരങ്ങള്‍ അപൂര്‍വ്വമായതിനാലും ഏതാനും ഡോളറുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഡെബ്ര വില്‍പനയ്ക്ക് മുതിര്‍ന്നത്. എന്നാല്‍ രത്നത്തിന്‍റെ പരിശുദ്ധി പരിശോധിച്ചവര്‍ അതിശയിച്ചുപോയി! മോതിരത്തില്‍ പതിച്ചിരുന്ന രത്നം 25.27 കാരറ്റിന്‍റെയായിരുന്നു.

ഇന്നത്തെ വിലയ്ക്കനുസരിച്ച്‌ 7,40,000 പൗണ്ട് (ഏകദേശം 6 കോടി 82 ലക്ഷം രൂപ) ആണ് മോതിരത്തിന് ലഭിച്ച വില!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക