Image

ബിഡിജെഎസിന് കിട്ടുന്ന സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്ന് തീരുമാനിക്കുന്നത് ബിജെപി അല്ല; തുഷാര്‍ വെള്ളാപ്പള്ളി

Published on 10 February, 2019
ബിഡിജെഎസിന് കിട്ടുന്ന സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്ന് തീരുമാനിക്കുന്നത് ബിജെപി അല്ല; തുഷാര്‍ വെള്ളാപ്പള്ളി

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് ഇത്തവണ അഞ്ചോ ആറോ സീറ്റുകളില്‍ മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. എന്‍ഡിഎയില്‍ ബിഡിജെഎസിന് കിട്ടിയ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്ന് തീരുമാനിക്കുന്നത് ബിജെപി അല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ആവശ്യം ശക്തമാകുമ്ബോഴും ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന സൂചനയും തുഷാര്‍ വെള്ളാപ്പള്ളി നല്‍കുന്നുണ്ട്. നേതാക്കള്‍ മത്സര രംഗത്തിറങ്ങാത്തതാണ് പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് വിജയത്തിന് നല്ലതെന്നും തുഷാര്‍ വെള്ളാപ്പളളി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക