Image

ഓവര്‍ടേയ്‌ക്ക്‌ ചെയ്യാന്‍ അനുവദിച്ചില്ല: ടൂറിസ്റ്റ്‌ ബസിന്‌ നേരെ വിദ്യാര്‍ത്ഥികള്‍ വെടിവെച്ചു

Published on 10 February, 2019
ഓവര്‍ടേയ്‌ക്ക്‌ ചെയ്യാന്‍ അനുവദിച്ചില്ല: ടൂറിസ്റ്റ്‌ ബസിന്‌ നേരെ വിദ്യാര്‍ത്ഥികള്‍ വെടിവെച്ചു
ഓവര്‍ടേയ്‌ക്ക്‌ ചെയ്യാന്‍ അനുവദിച്ചില്ലെന്ന്‌ ആരോപിച്ച്‌ ടൂറിസ്റ്റ്‌ ബസിന്‌ നേരെ കാറിലെത്തിയ സംഘം എയര്‍ഗണ്‍ ഉപയോഗിച്ച്‌ വെടിയുതിര്‍ത്തു. കോഴിക്കോട്‌ രാമനാട്ടുകരയില്‍ ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ സംഭവം.

വാഹനം മറികടന്നതിനെ ചൊല്ലിലുള്ള തര്‍ക്കമാണ്‌ വെടിവെയ്‌പ്പില്‍ കലാശിച്ചത്‌.

സംഭവത്തില്‍ രണ്ട്‌ വിദ്യാര്‍ത്ഥികളെ ഫറോക്ക്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. രാമനാട്ടുകര മേല്‍പ്പാലത്തിലാണ്‌ ബോളിവുഡ്‌ സിനിമകളെ അനുസ്‌മരിപ്പിക്കുന്ന സംഭവം നടന്നത്‌.

മലപ്പുറം ഭാഗത്തേക്ക്‌ പോയ ടൂറിസ്റ്റ്‌ ബസിന്‌ നേരെ കാറിലെത്തിയ വിദ്യാര്‍ത്ഥികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച്‌ പൊലീസ്‌ പറയുന്നതിങ്ങനെ: ദേശീപാതയിലൂടെ കാറില്‍ യാത്ര ചെയ്‌ത വിദ്യാര്‍ത്ഥികളും ബസ്‌ ജീവനക്കാരും തമ്മില്‍ ഓവര്‍ടേക്ക്‌ ചെയ്‌തതിനെ ചൊല്ലി തര്‍ക്കമുണ്ടായി.

പലതവണ ബസിനെ മറികടന്ന്‌ വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവില്‍ മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ എയര്‍ഗണ്‍ ഉപയോഗിച്ച്‌ ബസിന്‌ നേരെ വെടിയുതിര്‍ത്തു.

ബസ്‌ ജീവനക്കാരാണ്‌ ഫറോക്ക്‌ പൊലീസില്‍ വിവരം അറിയിച്ചത്‌. പിന്നാലെ പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ കാറ്‌ കണ്ടെത്തി. വാടകയ്‌ക്കെടുത്ത കാറിലാണ്‌ വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്‌തത്‌.

ലൈസന്‍സ്‌ ആവശ്യമില്ലാത്ത എയര്‍ഗണ്ണാണ്‌ ഇവര്‍ ഉപയോഗിച്ചത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക