Image

രാജിവെക്കുന്നതിന്‌ ബിജെപി 30 കോടി വാഗ്‌ദാനം ചെയതു: കര്‍ണാടകത്തിലെ ജെഡിഎസ്‌ എംഎല്‍എ

Published on 10 February, 2019
 രാജിവെക്കുന്നതിന്‌ ബിജെപി 30 കോടി വാഗ്‌ദാനം ചെയതു: കര്‍ണാടകത്തിലെ ജെഡിഎസ്‌ എംഎല്‍എ
കോലാര്‍: പാര്‍ട്ടിയില്‍ നിന്ന്‌ രാജിവെക്കാന്‍ ബിജെപി കൈക്കൂലി വാഗ്‌ദാനം ചെയ്‌ത്‌ എന്ന്‌ വെളിപ്പെടുത്തി കര്‍ണാടകത്തിലെ ഭരണപക്ഷ എംഎല്‍എ. ജനതാദള്‍ (എസ്‌) നിയമസഭാംഗം കെ ശ്രീനിവാസ ഗൗഡ.

ബിജെപി പണം വാഗ്‌ദാനം ചെയ്‌തെന്ന ആരോപണവുമായി ശ്രീനിവാസ ഗൗഡ വെഴിപ്പെടുത്തിയിരിക്കുന്നത്‌. 30 കോടിയാണ്‌ വാഗ്‌ദാനം ചെയ്‌തത്‌.

മാത്രമല്ല, മുന്‍കൂറായി തനിക്ക്‌ അഞ്ച്‌ കോടി രൂപ നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാക്കളായ സിഎന്‍ അശ്വത്‌ നാരായണ്‍, എസ്‌.ആര്‍ വിശ്വനാഥ്‌, സിപി യോഗേശ്വര എന്നിവര്‍ തന്റെ വീട്ടില്‍ വരികയും പാര്‍ട്ടിയില്‍ നിന്ന്‌ രാജിവെക്കുന്നതിന്‌ പണം വാഗ്‌ദാനം ചെയ്യുകയുമായിരുന്നുവെന്നും അദ്ദേഹം വ്യ്‌കതമാക്കി.

മാത്രമല്ല, അവിടെവെച്ച്‌ അഞ്ചു കോടി രൂപ തരുകയായിരുന്നു.എന്നാല്‍, താന്‍ ജെഡിഎസില്‍ നിന്ന്‌ രാജിവെക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അതേസമയം, താന്‍ തന്റെ പാര്‍ട്ടിയോട്‌ വിശ്വസ്‌തനാണെന്നും ഒരിക്കലും രാജിവെക്കില്ലെന്നും പറഞ്ഞു.

തനിക്കു തന്ന പണം തിരികെ കൊണ്ടുപോകാന്‍ ബിജെപി നേതാക്കളോട്‌ ആവശ്യപ്പെട്ടു. ഇക്കാര്യം \കുമാരസ്വാമിയോട്‌ പറയുകയും ചെയ്‌തുവെന്നും ഗൗഡ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക