Image

റാഫേല്‍: സിഎജി റിപ്പോര്‍ട്ട്‌ നാളെ രാഷ്ട്രപതിക്ക്‌ സമര്‍പ്പിച്ചേക്കും

Published on 10 February, 2019
റാഫേല്‍: സിഎജി റിപ്പോര്‍ട്ട്‌ നാളെ രാഷ്ട്രപതിക്ക്‌ സമര്‍പ്പിച്ചേക്കും
റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട്‌ നാളെ രാഷ്ട്രപതിക്ക്‌ സമര്‍പ്പിച്ചേക്കും. വെള്ളിയാഴ്‌ച തന്നെ റിപ്പോര്‍ട്ട്‌ പൂര്‍ത്തിയായതായാണ്‌ വിവരം.

ബുധനാഴ്‌ച റിപ്പോര്‍ട്ട്‌ പാര്‍ലമന്റെില്‍ വെക്കും. റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ്‌ കേന്ദ്ര സര്‍ക്കാരിന്‌ കൈമാറിയതിന്‌ ശേഷമായിരിക്കും പാര്‍ലമന്റെിന്റെ ഇരുസഭകളിലും വെക്കുക.

ഇതിനായി രാഷ്ട്രപതി ഭവന്‍ റിപ്പോര്‍ട്ട്‌ ലോക്‌സഭാ സ്‌പീക്കര്‍ക്കും രാജ്യസഭാ അധ്യക്ഷനും കൈമാറും.

റഫാല്‍ ഇടപാടിനെച്ചൊല്ലി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റ്‌ പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വന്‍ അഴിമതി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ സമര്‍പ്പിക്കപ്പെടുന്ന സിഎജി റിപ്പോര്‍ട്ട്‌ ഏറെ നിര്‍ണായകമാണ്‌.

പ്രധാനമന്ത്രി മോദി 2015ല്‍ ഫ്രാന്‍സ്‌ സന്ദര്‍ശിച്ചപ്പോള്‍ 35 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതാണ്‌ വിവാദത്തിന്റെ പശ്ചാത്തലം.

പ്രതിരോധ ഇടപാടില്‍ പാലിക്കേണ്ട വ്യവസ്ഥാപിത രീതി പിന്തുടരാതെയായിരുന്നു വിമാനം വാങ്ങല്‍ തീരുമാനം.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക