Image

ആദായ നികുതി പരിഷ്‌കരണം: ഫ്രാന്‍സില്‍ ശന്പള ബില്‍ കണ്ട് ജീവനക്കാര്‍ ഞെട്ടി

Published on 10 February, 2019
ആദായ നികുതി പരിഷ്‌കരണം: ഫ്രാന്‍സില്‍ ശന്പള ബില്‍ കണ്ട് ജീവനക്കാര്‍ ഞെട്ടി
 

പാരീസ്: ഫ്രാന്‍സില്‍ പ്രഖ്യാപിച്ച ആദായ നികുതി പരിഷ്‌കരണത്തിന്റെ ആദ്യ ആഘാതം ജനുവരിയിലെ ശന്പള ബില്ലില്‍ പ്രതിഫലിക്കുന്നു. വരുമാനത്തില്‍ ഗണ്യമായ കുറവു കണ്ടതിന്റെ ഞെട്ടലിലാണ് പല മേഖലകളിലെയും ജീവനക്കാര്‍.

പലരും മാനസികമായ ആഘാതത്തില്‍ തന്നെയാണെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെറിയ വരുമാനക്കാര്‍ക്കു പോലും വലിയ വെട്ടിക്കുറവ് വന്നത് കടുത്ത പ്രതിഷേധങ്ങള്‍ക്കു കാരണമാകുന്നു.

നികുതി പരിഷ്‌കരണം നേരത്തെ പ്രഖ്യാപിക്കുകയും കടുത്ത പ്രതിഷേധങ്ങളെ അവഗണിച്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നോട്ടു കൊണ്ടുപോകുകയുമായിരുന്നു. 

പുതിയ സംവിധാനം അനുസരിച്ച് ശന്പളത്തില്‍ നിന്നും പെന്‍ഷനില്‍നിന്നും നേരിട്ടാണ് ആദായ നികുതി പിടിക്കുന്നത്. മറ്റു വരുമാനങ്ങളുണ്ടെങ്കില്‍ അതില്‍നിന്നും നികുതി പിടിച്ച ശേഷമേ ലഭ്യമാകൂ. വര്‍ഷാവര്‍ഷം നികുതി അടയ്ക്കുന്ന സന്പ്രദായം അവസാനിപ്പിച്ച് മാസാമാസം പിടിക്കുകയും ചെയ്യും. 

യഥാര്‍ഥത്തില്‍ തുക വച്ചു നോക്കിയാല്‍ നികുതി വര്‍ധനയില്ല. ശന്പളത്തില്‍ നിന്നു നേരിട്ടു പിടിക്കുന്നതിനാലാണ് ശന്പള ബില്ലുകള്‍ ഞെട്ടിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. മുന്‍പ് കൃത്യമായി അടച്ചിട്ടില്ലാത്തവര്‍ക്കും പരിഷ്‌കരണം ബാധ്യതയാകും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക