Image

വാഹനം ഓടിക്കുന്‌പോള്‍ മൊബൈലില്‍ ഗെയിം കളിച്ചാല്‍ 800 ദിര്‍ഹവും ബ്ലാക്ക് പോയിന്റും

Published on 10 February, 2019
വാഹനം ഓടിക്കുന്‌പോള്‍ മൊബൈലില്‍ ഗെയിം കളിച്ചാല്‍ 800 ദിര്‍ഹവും ബ്ലാക്ക് പോയിന്റും

അബുദാബി : വാഹനം ഓടിക്കുമ്പോള്‍ മൊബൈലില്‍ ഗെയിം കളിക്കുന്നവര്‍ക്ക് വന്‍ പിഴ ശിക്ഷയുമായി അബുദാബി പോലീസ്. െ്രെഡവിംഗിനിടെ ഗെയിം കളിക്കുകയും അപകടത്തില്‍ പെടുകയും ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെയാണ് കര്‍ശന നടപടികളുമായി പോലീസ് രംഗത്തുവരുന്നത്. ഇതനുസരിച്ച് ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് 800 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ ലഭിക്കുക.

ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി എന്ന് അബുദാബി പോലീസിന്റെ അറിയിപ്പില്‍ പറയുന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക