Image

സൗദിയില്‍ വാഹനാപകടം; മൂന്നു മലയാളികള്‍ മരിച്ചു

Published on 10 February, 2019
സൗദിയില്‍ വാഹനാപകടം; മൂന്നു മലയാളികള്‍ മരിച്ചു

ദമാം: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ അബ്‌ഖൈക്കില്‍ വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. ദമാമിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പാലക്കാട് സ്വദേശി ഫിറോസ് ഖാന്‍, മുവാറ്റുപുഴ സ്വദേശി അനില്‍ തങ്കപ്പന്‍, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്.

ദമ്മാമില്‍ നിന്ന് അല്‍ഹസയിലേക്കു പോകവേ, ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രെയിലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മൂന്നുപേരും അപകട സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ അല്‍ഹസ കിംഗ് ഫഹദ് ആശുപത്രിയില്‍.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക