രാജേന്ദ്രന്‍ കൂടുതല്‍ കുരുക്കിലേക്ക്; പാര്‍ട്ടിയും കൈവിട്ടേക്കും
VARTHA
10-Feb-2019

സബ് കളക്ടര്‍ രേണുരാജ് ഐ.എ.എസിനെ അപമാനിച്ചുവെന്ന ആരോപണം നേരിടുന്ന എസ്.രാജേന്ദ്രന്‍ എം.എല്‍.എ വീണ്ടും കരുക്കിലേക്ക്. രാജേന്ദ്രന്‍റെ പുരിയിടത്തോടു ചേര്‍ന്ന് അനധികൃത നിര്‍മ്മാണം നടക്കുന്നുവെന്നതാണ് പുതിയ ആരോപണം. ഈ പ്രദേശത്തെ ഭൂമി ഇടപാടിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ വില്ലേജ് ഓഫീസര്‍ക്ക് സബ് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുഡഎഫ് ഭരിക്കുന്ന മൂന്നാര്‍ പഞ്ചായത്തിന്‍റെ അനധികൃത നിര്‍മ്മാണത്തിനൊപ്പം നിലകൊണ്ട സിപിഎം എം.എല്‍.എയുടെ നടപടി ദുരൂഹമാണെന്ന ആരോപണം നിലനില്‍ക്കെ രാജേന്ദ്രനോട് വിശദീകരണം ചോദിക്കാന്‍ ഇടുക്കി ജില്ലാ കമ്മറ്റി തീരുമാനിച്ചു. കളക്ടറോടുള്ള രാജേന്ദ്രന്‍റെ പെരുമാറ്റം പാര്‍ട്ടിക്കും സര്‍ക്കാരിനും ചീത്തപ്പേര് ഉണ്ടാക്കിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെയും നിലപാട്.
മുന്നാര്‍ പഞ്ചായത്തിലെ കൈയേറ്റം സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് ദേവികുളം സബ്കളക്ടര്‍ രേണു രാജ് എജിക്ക് കൈമാറിക്കഴിഞ്ഞു. 2010ലെ കോടതി വിധിയുടെ ലംഘനമാണ് അനധികൃത നിര്‍മ്മാണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ സാന്നിധ്യത്തിലാണ് അനധികൃത നിര്‍മ്മാണം നടന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments