Image

നവയുഗം ജുബൈല്‍ കെ. സി പിള്ള അനുസ്മരണ സമ്മേളനം

Published on 11 February, 2019
നവയുഗം ജുബൈല്‍ കെ. സി പിള്ള അനുസ്മരണ സമ്മേളനം
നവയുഗം സാംസ്‌കാരിക വേദി ജുബൈല്‍ കേന്ദ്ര കമ്മിറ്റി ഏഴാമത് സ: കെ. സി പിള്ള അനുസ്മരണ സമ്മേളനം ബീച്ച് ക്യാമ്പില്‍ നടത്തപ്പെട്ടു. സി. പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സ: കെ. പ്രകാശ് ബാബു സമ്മേളനം ഉത്ഘാടനം ചെയ്തു. ജി.എസ് പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്  ടി. പി. റഷീദ് അധ്യക്ഷത വഹിച്ചു. പുഷ്പകുമാര്‍.കെ ,  എന്‍. സനില്‍കുമാര്‍ (കകടഖ), എം.സി. സുനില്‍കുമാര്‍ (കകടഖ), ഷാഹിദ ഷാനവാസ് (നവോദയ) നൂഹ് പാപ്പിനിശ്ശേരി (ഒഐസിസി), യു .എ . റഹീം (കെഎംസിസി), സാബു മേലേതില്‍ (മാധ്യമം), വാഹിദ്  കാര്യറ (ലോക കേരള സഭ), ടി.സി. ഷാജി (മുഖ്യ രക്ഷധികാരി, നവയുഗം), മുഫീദ് കുര്യാടന്‍ (ഐഎംസിസി) ഷെറിന്‍ (സ്വാഗത സംഘം കണ്‍വീനര്‍) എന്നിവര്‍ സംസാരിച്ചു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍, സുരേഷ് കാട്ടുമ്പരം,  മോഹനന്‍ പിള്ള, രാജേഷ് പണിക്കര്‍, അനില്‍, രാധാകൃഷ്ണന്‍, നൗഷാദ് മൊയ്ദു, എം. എസ് മുരളി, ജയകുമാര്‍, ഷിബു, രാഗേഷ്, ഗിരീഷ് ഇളയിടം  എന്നിവര്‍ നേതൃത്വം നല്‍കി. കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി എം. ജി മനോജ് സ്വാഗതവും പ്രിയ മിനു നന്ദിയും പറഞ്ഞു.

 

നവയുഗം ജുബൈല്‍ ഏര്‍പ്പെടുത്തിയ 'കെ.സി. പിള്ള ജീനിയസ് ടാലെന്റ്‌റ് ഹണ്ട്' ക്വിസ് മത്സരം ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോക്ടര്‍ ജി. എസ് പ്രദീപിന്റെ നേതൃത്വത്തില്‍ രാവിലെ 9  മണിക്ക് ആരംഭിച്ചു. ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സയ്യിദ് ഹമീദ് പരിപാടി ഉത്ഘാടനം ചെയ്തു.

ജുബൈല്‍, ദമ്മാം, ഖഫ്ജി എന്നിവിടങ്ങളില്‍ നിന്ന് കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. 'ജൂനിയര്‍ ജീനിയസ്' വിഭാഗത്തില്‍ ലാസിം ഷഹദ്, വിപിന്‍ ബിജു, രുദ്രാക്ഷ് അശ്വതി എന്നിവര്‍ ഒന്നും രണ്ടും മൂണും സ്ഥാനങ്ങള്‍ നേടി.

 

'ബ്രില്ലിയന്റ് ഫാമിലി' വിഭാഗത്തില്‍ മുഹമ്മദ് ജസ്‌നഫര്‍, അഡ്വ. പി.പി. ആന്റണി, ബെന്‍സി മോഹന്‍, അബ്ദുല്‍ മനാഫ്, എന്നിവരും 'മാസ്റ്റര്‍ ബ്രെയിന്‍' വിഭാഗത്തില്‍ ഷിജോ അരുണ്‍ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം പ്രകാശ് ബാബു, ജി. എസ് പ്രദീപ് എന്നിവര്‍ നിര്‍വഹിച്ചു. ജുബൈല്‍, ദമ്മാം ഇന്ത്യന്‍ എംബസി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരെ ചടങ്ങില്‍ ആദരിച്ചു.

ദമ്മാം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ മുഹമ്മദ് ഷാഫി, ശ്രീജിത്ത് കോടോത്ത്, സഫയര്‍ മുഹമ്മദ്, പി.കെ. നൗഷാദ് (എംസി മെമ്പര്‍ കകടഖ), സുനില്‍  മുഹമ്മദ് (ചെയര്‍മാന്‍, എംസി കകടഉ), അസീസ് സിദ്ദിഖി എന്നിവര്‍ സംസാരിച്ചു. ജയന്‍ തച്ചന്‍പാറ, മനോജ് നായര്‍, ഡോക്ടര്‍ സാബു മുഹമ്മദ്, ബോബി പോള്‍,  മീനു മാത്യു, അക്ബര്‍ വാണിയമ്പലം, എ.കെ അസീസ്    ടി. സി ഷാജി സ്വാഗതവും നിസാം യാക്കൂബ് (എംസി മെമ്പര്‍ IISJ )  നന്ദിയും പറഞ്ഞു.

+966502848371
Teepeerasheeed

നവയുഗം ജുബൈല്‍ കെ. സി പിള്ള അനുസ്മരണ സമ്മേളനംനവയുഗം ജുബൈല്‍ കെ. സി പിള്ള അനുസ്മരണ സമ്മേളനംനവയുഗം ജുബൈല്‍ കെ. സി പിള്ള അനുസ്മരണ സമ്മേളനംനവയുഗം ജുബൈല്‍ കെ. സി പിള്ള അനുസ്മരണ സമ്മേളനംനവയുഗം ജുബൈല്‍ കെ. സി പിള്ള അനുസ്മരണ സമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക