വധഭീഷണി ; സുരക്ഷയില്‍ ആശങ്ക പങ്ക് വെച്ച് മേവാനി
chinthalokam
11-Feb-2019

അഹമ്മദാബാദ്: തനിക്ക് നേരെയുളള വധഭീഷണിയില്‍ ആശങ്ക പങ്ക് വെച്ച് വദ്‌ഗാം എംഎല്‍എയും ദലിത് മനുഷ്യാവകാശപ്രവര്‍ത്തകനുമായ ജിഗ്‌നേഷ് മേവാനി. വധഭീഷണി സൂചന നല്‍കുന്ന ദൃശ്യങ്ങളും കുറിപ്പുകളുമാണ് വാട്ട്‌സാപ്പ് ഗ്രൂപ്പിലേക്ക് എത്തിയത്.
അതും ഗുജറാത്തിലെ ഉന്നത പോലിസുദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകരുടെയും വാട്ട്‌സ്‌ആപ്പ് കൂട്ടായ്‌മയിലാണ് മേവാനിക്കെതിരായ വധഭീഷണിയെന്ന് ആരോപിക്കുന്ന സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടത്. അഹമ്മദാബാദ് ഡിവൈഎസ്‌പി ആര്‍ ബി ദേവ്‌തയാണ് രണ്ടു വീഡിയോ സന്ദേശങ്ങളും ഗ്രൂപ്പില്‍ ഷെയര്‍ ചെയ്‌തത്.
രാഷ്ട്രീയ പ്രവര്‍ത്തകനെന്ന് തോന്നിക്കുന്ന ഒരാളെ പോലിസ് സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതാണ് ആദ്യ വീഡിയോ. മറ്റൊന്നില്‍ യുപി മുഖ്യമന്ത്രി ആദിത്യനാഥ് യുപി പോലിസ് ചെയ്‌ത ഏറ്റുമുട്ടല്‍ കൊലകളെ ന്യായീകരിക്കുന്ന അഭിമുഖമാണ്.
ഈ രണ്ടു വീഡിയോകള്‍ക്ക് അടിക്കുറിപ്പായി `ഇനി പോലിസിന്റെ തന്തയാവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേയും പോലിസിനെ `ലഖോട്ട'യെന്ന വിശേഷിപ്പിച്ചവര്‍ക്കെതിരേയും പോലിസ് നടപടി ഇത്തരത്തിലാകുമെന്ന് ഡിവൈഎസ്‌പി കുറിക്കുകയും ചെയ്‌തു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments