Image

എ​ന്‍​ഒ​സി ഇ​ല്ലാ​ത്ത എ​ല്ലാ നി​ര്‍​മാ​ണ​വും ത​ട​യും; മൂ​ന്നാ​റി​ല്‍ രേ​ണു രാ​ജ് ര​ണ്ടും​ക​ല്‍​പ്പി​ച്ച്‌

Published on 11 February, 2019
എ​ന്‍​ഒ​സി ഇ​ല്ലാ​ത്ത എ​ല്ലാ നി​ര്‍​മാ​ണ​വും ത​ട​യും; മൂ​ന്നാ​റി​ല്‍ രേ​ണു രാ​ജ് ര​ണ്ടും​ക​ല്‍​പ്പി​ച്ച്‌
ദേ​വി​കു​ളം: മൂ​ന്നാ​ര്‍ കൈ​യേ​റ്റ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ രേ​ണു രാ​ജ്. മൂ​ന്നാ​റി​ല്‍ എ​ഒ​സി ഇ​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ല്ലാ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​മെ​ന്നും മൂ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​നു നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്നും രേ​ണു രാ​ജ് പ​റ​ഞ്ഞു. എ​സ്.​രാ​ജേ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യ്ക്കെ​തി​രേ എ​ജി​ക്കു ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് വ്യ​ക്തി​പ​ര​മ​ല്ലെ​ന്നും എം​എ​ല്‍​എ​യ്ക്കെ​തി​രേ വ്യ​ക്തി​പ​ര​മാ​യി പ​രാ​തി ന​ല്‍​കി​ല്ലെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ, എ​സ്.​രാ​ജേ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യ്ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ രേ​ണു രാ​ജ് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. സ്റ്റോ​പ്പ് മെ​മ്മോ അ​വ​ഗ​ണി​ച്ച്‌ പ​ഞ്ചാ​യ​ത്ത് പു​ഴ​യോ​ര​ത്തു ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത നി​ര്‍​മാ​ണം സം​ബ​ന്ധി​ച്ചാ​ണ് എ​ജി​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. 

അ​ന​ധി​കൃ​ത നി​ര്‍​മാ​ണം ന​ട​ന്ന​ത് എം​എ​ല്‍​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണെ​ന്നും പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍​കി​യി​ട്ടും നി​ര്‍​മാ​ണം നി​ര്‍​ത്തി വ​ച്ചി​ല്ല, ഒ​പ്പം ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​യു​ക​യും ചെ​യ്തു. അ​തി​നാ​ല്‍ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം എം​എ​ല്‍​എ​യു​ടെ വ്യ​ക്തി​പ​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടി​ല്‍ ഇ​ല്ല.പ്ര​ള​യ​ത്തി​ല്‍ വെ​ള്ളം ക​യ​റി​യ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന നി​ര്‍​മാ​ണം അ​ന​ധി​കൃ​ത​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ സ​ബ് ക​ള​ക്ട​ര്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. കെ​ഡി​എ​ച്ച്‌ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ അ​യൂ​ബ് ഖാ​ന്‍ പ​ഞ്ചാ​യ​ത്തി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ണ് നോ​ട്ടീ​സ് കൈ​മാ​റി​യ​ത്. ഇ​ത് അ​വ​ഗ​ണി​ച്ചു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി നി​ര്‍​മാ​ണം തു​ട​രു​ക​യാ​യി​രു​ന്നു. നോ​ട്ടീ​സ് ന​ല്‍​കാ​നെ​ത്തി​യ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രെ എ​സ്. രാ​ജേ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള​ട​ക്കം ത​ട​യു​ക​യും ന​ട​പ​ടി സ്വീ​ക​രി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക