Image

എന്നെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ട് വന്നത് ആ അമ്മ!! തുറന്ന് പറഞ്ഞ് നടന്‍ സലിംകുമാര്‍

Published on 11 February, 2019
എന്നെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ട് വന്നത് ആ അമ്മ!! തുറന്ന് പറഞ്ഞ് നടന്‍ സലിംകുമാര്‍

നടി സലിംകുമാറിന് നേരിടേണ്ടി വന്ന ആരോഗ്യപ്രശ്നങ്ങളും മറ്റും മലയാളി പ്രേക്ഷകര്‍ക്ക് അറിയാവുന്ന കാര്യമാണ്. പിന്നീട് ചികിത്സയിലൂടെ ആദ്ദേഹം ജീവിതത്തിലേയ്ക്ക് മടങ്ങി വരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സ്വാധീനിച്ച വ്യക്തിയെ കുറിച്ച്‌ തുറന്നു പറയുകയാണ് അദ്ദേഹം. കൊച്ചിയില്‍ നടന്ന അമൃതശ്രീ സംഗമത്തില്‍വെച്ചാണ് തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയെ കുറിച്ച്‌ താരം തുറന്ന് പറഞ്ഞത്.


രോഗബാധിതനായ തന്നെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടു വന്നത് അമൃതാനന്ദമയിയാണെന്ന് സലിംകുമാര്‍ പറഞ്ഞു.അതുപോലെ തന്നെ അമൃതാനന്ദമയി തന്റെ ജീവിതത്തില്‍ ഏറെ സ്വാധീനിച്ച വ്യക്തത്വമാണെന്നും അമൃതശ്രീ സംഗമത്തില്‍ തുറന്നു പറഞ്ഞു.സ്ത്രീകള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കാനും സ്വയം പര്യാപ്തരാകാനും ലക്ഷ്യമിട്ടാണ് അമൃതശ്രീ സംഘം ആരംഭിച്ചത്. ഇതിന്റെ എറണാകുളം ജില്ല സംഗമമാണ് എലൂരിലെ ഫാക്ടറി ഹ്കൗണ്ടില്‍ നടന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തോളം സ്ത്രീകളായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്.

സ്ത്രീ ശ്ക്തീകരണത്തിന്റെ കാര്യത്തില്‍ മാതാ അമൃതാനന്തമയിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന് അധ്യക്ഷപ്രസംഗത്തില്‍ സ്വാമി പൂര്‍ണാമൃതാനന്ദപുരി പറഞ്ഞു. കൂടാതെ എത്തിച്ചേര്‍ന്ന ജില്ലയിലെ വിവിധ സ്വാശ്രയ സംഘങ്ങള്‍ക്കായുള്ള സഹായവിതരണവും സലിം കുമാര്‍ നിര്‍വഹിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക