Image

പ്രിയങ്കാ ഗാന്ധിയുടെ ആദ്യ റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തം

Published on 11 February, 2019
 പ്രിയങ്കാ ഗാന്ധിയുടെ ആദ്യ റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തം
ലഖ്നൗ: എ ഐ സി സി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷമുള്ള പ്രിയങ്കാ ഗാന്ധിയുടെ ആദ്യ റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തം. സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി, എ ഐ സി സി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ക്കൊപ്പം തുറന്നവാഹനത്തില്‍ നീങ്ങിയ പ്രിയങ്കയെ കാണാന്‍ വന്‍ജനക്കൂട്ടമാണ് എത്തിയത്.

ഇതാദ്യമാണ് അമേഠിക്കും റായ്ബറേലിക്കും പുറത്ത് പ്രിയങ്ക റോഡ് ഷോ നടത്തുന്നത്.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപവത്കരിക്കുന്നിടം വരെ തങ്ങള്‍ പിന്നോട്ടുപോകില്ല- റോഡ് ഷോയ്ക്കെത്തിയവരോട് രാഹുല്‍ പറഞ്ഞു. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന മുദ്രാവാക്യം രാഹുല്‍ പലകുറി ഉയര്‍ത്തി.

നാല്‍പ്പത്തേഴുകാരിയായ പ്രിയങ്കയുടെയും മുത്തശ്ശി ഇന്ദിര ഗാന്ധിയുടെയും ചിത്രങ്ങളുള്ള പോസ്റ്ററുകളും റോഡ് ഷോ നടന്ന സ്ഥലത്ത് കാണാമായിരുന്നു.
 പ്രിയങ്കാ ഗാന്ധിയുടെ ആദ്യ റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക