Image

സുധീര്‍ ബാബുവിന്റെ വരൂ, നമുക്കൊരു ബിസിനസ്‌ തുടങ്ങാം -രണ്ടാം പതിപ്പ്‌

Published on 11 February, 2019
 സുധീര്‍ ബാബുവിന്റെ വരൂ, നമുക്കൊരു ബിസിനസ്‌ തുടങ്ങാം -രണ്ടാം പതിപ്പ്‌
ബിസിനസ്‌ സാഹിത്യശാഖയിലെ മലയാളത്തിലെ ഏറ്റവും മികച്ച പുസ്‌തകങ്ങളിലൊന്നായ സുധീര്‍ ബാബുവിന്റെ വരൂ, നമുക്കൊരു ബിസിനസ്‌ തുടങ്ങാം രണ്ടാം പതിപ്പ്‌എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന കൃതി അന്താരാഷ്ട്ര പുസ്‌തകോത്സവത്തില്‍ കേരള ഫിനാന്‍സ്‌ മിനിസ്റ്റര്‍ ഡോക്ടര്‍ ടി എം  തോമസ്‌ ഐസക്‌ പുറത്തിറക്കും.

ഫെബ്രുവരി 13 ന്‌ കേസരി ഹാളില്‍ വൈകുന്നേരം 5.30 ന്‌ നടക്കുന്ന ചടങ്ങില്‍ സാഹിത്യ രംഗത്തെ മറ്റ്‌ പ്രമുഖരും പങ്കെടുക്കും.

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുസ്‌തകത്തിന്റെ ആദ്യ പതിപ്പ്‌ പുറത്തിറക്കിയത്‌ 2017 ലാണ്‌. ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട്‌ തന്നെ വിറ്റുതീര്‍ന്ന പുസ്‌തകം വായനക്കാര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ്‌ സൃഷ്ട്‌ടിച്ചത്‌.

വളരെ ലളിതമായ ശൈലിയില്‍ ബിസിനസ്‌ രംഗത്തെ സങ്കീര്‍ണ്ണങ്ങളായ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്ന ഇത്തരം പുസ്‌തകങ്ങള്‍ മലയാളത്തില്‍ ഇല്ല എന്നുതന്നെ പറയാം.

പ്രസിദ്ധ സാഹിത്യകാരനും ബിസിനസ്‌ നിരീക്ഷകനുമായ  കെ എല്‍ മോഹന വര്‍മ്മ അവതാരിക എഴുതിയ ഈ പുസ്‌തകം അതുകൊണ്ടു തന്നെ വേറിട്ടു നില്‍ക്കുന്നു.

ഡി വാലര്‍ മാനേജ്‌മന്റ്‌ കണ്‍സള്‍ട്ടന്റ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ആണ്‌ രചയിതാവ്‌. തന്റെ ഇരുപത്തിഅഞ്ച്‌ വര്‍ഷത്തെ അനുഭവങ്ങളുടെ ആഴം വായനക്കാര്‍ക്ക്‌ പകര്‍ന്ന്‌ നല്‍കുകയാണ്‌ ഈ പുസ്‌തകത്തിലൂടെ സുധീര്‍ ബാബു.

പത്രങ്ങളിലും ആനുകാലികങ്ങളിലും തുടര്‍ച്ചയായി എഴുതുന്ന സുധീര്‍ ബാബു വായനക്കാര്‍ക്കിടയില്‍ പരിചിതനാണ്‌. അദ്ദേഹത്തിന്റെ ''നഷ്ട്‌ടപെട്ട ഞാന്‍'' എന്ന കവിതാ സമാഹാരം കൂടി എസ്‌ പി സിഎസ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

കഴിഞ്ഞവര്‍ഷം കൃതിയില്‍ അതിന്റെ പ്രകാശനം അടൂര്‍ ഗോപാലകൃഷ്‌ണന്‍ നിര്‍വ്വഹിച്ചിരുന്നു.

 കൃതി അന്താരാഷ്ട്ര പുസ്‌തകോത്സവത്തിലെ നാഷണല്‍ ബുക്ക്‌ സ്റ്റാളില്‍ പുസ്‌തകം ലഭ്യമാണ്‌. കൂടാതെ എന്‍ ബി എസിന്റെ കേരളത്തിലെ എല്ലാ ശാഖകളിലും ആമസോണിലും പുസ്‌തകം ലഭിക്കും.

170 രൂപയാണ്‌ രണ്ടാം പതിപ്പിന്റെ വില. ആമസോണ്‍ കിന്‍ഡില്‍ എഡിഷനിലൂടെ ലോകത്ത്‌ എവിടെ നിന്നും പുസ്‌തകം ഡൌണ്‍ലോഡ്‌ ചെയ്‌ത്‌ വായിക്കാം. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക