Image

സബ് കളക്ടര്‍ക്കെതിരെ എസ് രാജേന്ദ്രന്‍ എം.എല്‍.എ നടത്തിയ പ്രസ്താവന തള്ളി സി.പി.എം

Published on 11 February, 2019
സബ് കളക്ടര്‍ക്കെതിരെ എസ് രാജേന്ദ്രന്‍ എം.എല്‍.എ നടത്തിയ പ്രസ്താവന തള്ളി സി.പി.എം

കട്ടപ്പന: ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരെ എസ് രാജേന്ദ്രന്‍ എം.എല്‍.എ നടത്തിയ പ്രസ്താവന തള്ളി സിപിഎം. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സ്ത്രീ സമത്വവും ശാക്തീകരണവും നയമാക്കിയ പാര്‍ട്ടി പ്രസ്താവന തള്ളുന്നുവെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പാര്‍ട്ടിയുടെ കാഴ്ചപ്പാടിന് വിരുദ്ധമാണ് എം.എല്‍.എ നടത്തിയ പ്രസ്താവന. മാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങളോടും പാര്‍ട്ടി യോജിക്കുന്നില്ല.

ജനപ്രതിനിധി എന്ന നിലയില്‍ പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കാണുകയാണ് എം.എല്‍.എ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ സബ് കളക്ടര്‍ക്കെതിരെ അദ്ദേഹത്തില്‍നിന്ന് മോശമായ പ്രതികരണമുണ്ടായി. ഇക്കാര്യത്തില്‍ പാര്‍ട്ടി ചര്‍ച്ചചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സബ് കളക്ടര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ എസ്. രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം ഖേദപ്രകടനം നടത്തിയിരുന്നു. പിന്നാലെയാണ് പ്രസ്താവന തള്ളി സിപിഎം രംഗത്തെത്തിയിട്ടുള്ളത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക