Image

ഒരു വയസ്സുള്ള കുട്ടിക്ക് ചികിത്സ നിഷേധിച്ചു. മാതാവ് അറസ്റ്റില്‍

പി.പി. ചെറിയാന്‍ Published on 12 February, 2019
ഒരു വയസ്സുള്ള കുട്ടിക്ക് ചികിത്സ നിഷേധിച്ചു. മാതാവ് അറസ്റ്റില്‍
ഹൂസ്റ്റണ്‍: ശരീരത്തില്‍ പൊള്ളലേറ്റ ഒരു വയസ്സുള്ള കുട്ടിക്ക് ചികിത്സ നല്‍കാന്‍ വിസമ്മതിച്ച 19 വയസ്സുക്കാരി മാതാവ് അറസ്റ്റിലായി. കഴിഞ്ഞ വാരാന്ത്യമായിരുന്നു സംഭവം.

സമീപത്തു താമസിക്കുന്നവര്‍ കുട്ടിയുടെ ശരീരത്തില്‍ സിഗരറ്റു കൊണ്ടുള്ള പൊള്ളല്‍ കണ്ടതായി പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്ന്ന പോലീസാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മാതാവി സിബില്‍ മെനാര്‍ഡ് കുട്ടിയെ ചികിത്സിക്കാന്‍ വിസമ്മതിച്ചതായി പോലീസിനോട് സമ്മതിച്ചു.

അശ്രദ്ധമായി കുട്ടിക്കു അപകടം വരുത്തിവെക്കല്‍ വകുപ്പനുസരിച്ചു മാതാവിനെതിരെ കേസ്സെടുത്തതായി ഹാരിസ് കൗണ്ടി ഡപ്യൂട്ടി അറിയിച്ചു. അറസ്റ്റിലായ ഇവര്‍ക്ക് 15,000 ഡോളറിന്റെ ജാമ്യം അനുവദിച്ചതായി അധികൃതര്‍ പറഞ്ഞു.

ഒരു വയസ്സുള്ള കുട്ടിക്ക് ചികിത്സ നിഷേധിച്ചു. മാതാവ് അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക