Image

റഫാല്‍ കരാറില്‍ മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച്‌ രാഹുല്‍

Published on 12 February, 2019
റഫാല്‍ കരാറില്‍ മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച്‌ രാഹുല്‍

റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച്‌ കോണ്‍ഗ്ര്‌സ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയും ഫ്രഞ്ച്‌ സര്‍ക്കാരും കരാറില്‍ ഒപ്പിടുമെന്ന്‌ പത്തു ദിവസം മുമ്പ്‌ അനില്‍ അംബാനി എങ്ങനെ അറിഞ്ഞുവെന്ന്‌ രാഹുല്‍ ഗാന്ധി.

പ്രതിരോധമന്ത്രിക്കോ, പ്രതിരോധ സെക്രട്ടറിക്കോ, വായു സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ അറിയാത്ത കാര്യം എങ്ങനെ അനില്‍ അംബാനി അറിഞ്ഞെന്നും വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ചോദിച്ചു.

കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നും ഇക്കര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യ സുരക്ഷയെ അവഗണിച്ച്‌ കൊണ്ട്‌ നരേന്ദ്രമോദിയാണ്‌ ഇക്കാര്യം അംബാനിയോട്‌ വെളിപ്പെടുത്തിയതെന്നും ഇടപാടിന്‌ മുമ്പ്‌ അംബാനി ഫ്രഞ്ച്‌ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയെന്നും പറഞ്ഞ രാഹുല്‍ ഇക്കാര്യം വെളിപ്പെടുത്തുന്ന ഇ-മെയിലും പുറത്തുവിട്ടു.

ഫ്രഞ്ച്‌ സര്‍ക്കാരുമായി ഇത്തരത്തിലൊരു കരാര്‍ ഒപ്പിടുന്നതിനെ കുറിച്ച്‌ പ്രതിരോധ മന്ത്രിക്കോ പ്രതിരോധ സെക്രട്ടറിക്കോ മറ്റ്‌ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ വിവരമുണ്ടായിരുന്നില്ല.
മോദിക്ക്‌ മാത്രമേ അറിയാമായിരുന്നുള്ളൂ. എന്നാല്‍ കരാര്‍ ഒപ്പിടുന്നതിന്‌ 10 ദിവസം മുമ്പ്‌ രൂപീകരിച്ച കമ്പനിയിലൂടെ അനില്‍ അംബാനി  കരാര്‍ നേടിയെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക