Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരേ പോക്‌സോ ചുമത്തി

Published on 12 February, 2019
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരേ പോക്‌സോ ചുമത്തി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തൊളിക്കോട്‌ മുസ്ലിം പള്ളി മുന്‍ ഇമാം ഷഫീഖ്‌ അല്‍ ഖാസിമിക്കെതിരേ പോക്‌സോ കേസ്‌ ചുമത്തി.
തൊളിക്കോട്‌ മുസ്ലിം പള്ളി പ്രസിഡന്റ്‌ നല്‍കിയ പരാതിയിലാണ്‌ നടപടി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനത്തിനുളളില്‍  പീഡിപ്പിച്ച കേസിലാണ്‌ പോപ്പുലര്‍ ഫണ്ട്‌ സഹയാത്രികനും ഇമാംസ്‌ കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും മതപ്രഭാഷകനുമായ അല്‍ ഖാസിമിക്കെതിരേ പോക്‌സോ ചുമത്തിയത്‌.

ഇമാമിനെതിരേ വിതുര പൊലീസാണ്‌ കേസെടുത്തത്‌. പെണ്‍കുട്ടിയെ ചൈല്‍ഡ്‌ വെല്‍ഫെയറിന്‍ കൌണ്‍സിലിങ്ങിന്‌ വിധേയയാക്കി. പള്ളി പ്രസിഡന്‍റ്‌ ബാദുഷയാണ്‌ പരാതി നല്‍കിയത്‌.

പീഡനത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും പരാതി നല്‍കാത്തതിനെ തുടര്‍ന്നാണ്‌ കേസെടുക്കാന്‍ വൈകിയതെന്ന്‌ പൊലീസ്‌ വ്യക്തമാക്കി.

സംഭവം പുറത്തായതിനെ തുടര്‍ന്ന്‌ ഇയാളെ സംഘടനയില്‍ നിന്നും പള്ളിയില്‍ നിന്നും പുറത്താക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഇയാള്‍ വാഹനത്തില്‍ പെണ്‍കുട്ടിയെ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനി യെ കാറില്‍ കയറ്റി വനമേഖലയിലേയ്‌ക്ക്‌ കൊണ്ടു പോകുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക