Image

ഡല്‍ഹിയിലെ ഹോട്ടലിലെ തീപിടുത്തം; മരണസംഖ്യ 17 ആയി

Published on 12 February, 2019
	 ഡല്‍ഹിയിലെ ഹോട്ടലിലെ തീപിടുത്തം; മരണസംഖ്യ 17 ആയി
ദല്‍ഹി: ദല്‍ഹിയിലെ കരോള്‍ബാഗിലെ ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരണസംഖ്യ 17 ആയി. കരോള്‍ബാഗിലെ ഹോട്ടല്‍ അര്‍പിത്‌ പാലസിലാണ്‌ തീപിടുത്തം ഉണ്ടായത്‌.

ഇന്ന്‌ പുലര്‍ച്ചയൊടെയാണ്‌ തീപിടുത്തം ഉണ്ടായതെന്ന്‌ വാര്‍ത്ത എജന്‍സികള്‍ പറയുന്നു. ഉടനെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. രാവിലെ ഒരാള്‍ മാത്രം മരിച്ചെന്നായിരുന്നു പൊലീസ്‌ പറഞ്ഞിരുന്നത്‌.

മരിച്ചവരില്‍  മൂന്ന്‌ മലയാളികളുമുണ്ട്‌.
നിലവില്‍ 66 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക