Image

മാതൃഭൂമി ന്യൂസ്‌ ചാനല്‍ ക്യാമറാമാന്‍ വാഹനാപകടത്തില്‍ മരിച്ചു

Published on 12 February, 2019
മാതൃഭൂമി  ന്യൂസ്‌ ചാനല്‍ ക്യാമറാമാന്‍ വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: ജോലി കഴിഞ്ഞ വീട്ടിലേക്ക്‌ പോവുകയായിരുന്ന ക്യാമറാമാന്‍ വാഹനാപകടത്തില്‍ മരിച്ചു. മാതൃഭൂമി ന്യൂസ്‌ കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ ക്യാമറാമാന്‍ പ്രതീഷ്‌ എം വെള്ളിക്കീല്‍(35) ആണ്‌ മരിച്ചത്‌.

പ്രതീഷ്‌ സഞ്ചരിച്ച ബൈക്ക്‌ നിയന്ത്രണം വിട്ട്‌ പോസ്റ്റിലിടിച്ച്‌ മറിഞ്ഞാണ്‌ അപകടം. പുലര്‍ച്ച്‌ രണ്ട്‌ മണിയോടെ പാപ്പിനിശ്ശേരിയില്‍വെച്ചാണ്‌ അപകടം. അപകടം നടന്ന്‌ മുക്കാല്‍ മണിക്കൂറിന്‌ ശേഷം എത്തിയ കാര്‍ യാത്രക്കാരാണ്‌ വിവരം മറ്റുള്ളവരെ അറിയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക