Image

സമൂഹമാധ്യമങ്ങളില്‍ പുതിയൊരു സൂപ്പര്‍സ്റ്റാര്‍ ജനിച്ചിരിക്കുന്നു'; ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി പ്രിയങ്കയെ പുകഴ്ത്തി ശശി തരൂര്‍

Published on 12 February, 2019
സമൂഹമാധ്യമങ്ങളില്‍ പുതിയൊരു സൂപ്പര്‍സ്റ്റാര്‍ ജനിച്ചിരിക്കുന്നു'; ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി പ്രിയങ്കയെ പുകഴ്ത്തി ശശി തരൂര്‍

ന്യൂഡല്‍ഹി: കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പേര്‍ പ്രിയങ്കയെ ഫോളോ ചെയ്ത് തുടങ്ങി. അക്കൗണ്ട് ആരംഭിച്ച്‌ പന്ത്രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഒന്നരലക്ഷം പേരാണ് പ്രിയങ്കയെ ഫോളോ ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ലക്നൗവില്‍ നടത്തിയ കോണ്‍ഗ്രസ് റാലിക്ക് തൊട്ടുമുമ്ബാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററിലെത്തുന്നത്. പ്രിയങ്കയുടെ സമൂഹമാധ്യമത്തിലേയ്ക്കുള്ള കടന്നുവരവിനെ തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനാകാന്തിനോട് ഉപമിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.

സമൂഹമാധ്യമങ്ങളിലെ പുതിയ സൂപ്പര്‍ സ്റ്റാറെന്നാണ് തരൂര്‍, പ്രിയങ്കയെ വിശേഷിപ്പിച്ചത്. ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി 24 മണിക്കൂറിനുള്ളില്‍ ‌രണ്ട് ലക്ഷം ഫോളോവേഴ്സ് ലഭിച്ചത് രജിനീകാന്തിന് മാത്രമാണ്. പ്രിയങ്കക്ക് 12 മണിക്കൂറിനകം ഒരു ലക്ഷം ഫോളോവേഴ്സാണ് ഉണ്ടായത്. സമൂഹമാധ്യമങ്ങളില്‍ രജനീകാന്തിന്റെ പ്രതിയോഗിയാണ് അവര്‍. സമൂഹമാധ്യമങ്ങളില്‍ പുതിയൊരു സൂപ്പര്‍സ്റ്റാര്‍ ജനിച്ചിരിക്കുന്നുവെന്നും തരൂര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക