Image

പ്രിയങ്കയുടെ റാലിയ്ക്കിടെ മോഷണം പോയത് അമ്ബതോളം മൊബൈല്‍ ഫോണുകള്‍

Published on 12 February, 2019
പ്രിയങ്കയുടെ റാലിയ്ക്കിടെ മോഷണം പോയത് അമ്ബതോളം മൊബൈല്‍ ഫോണുകള്‍

ലക്‌നൗ: പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ടീയ പ്രവേശനത്തിന് ശേഷം ആദ്യമായി ലക്‌നൗവില്‍ നടത്തിയ റോഡ് ഷോയ്ക്ക് വന്‍ജന പങ്കാളിത്തമായിരുന്നു ലഭിച്ചത്. നൃത്തം വെച്ചും ജയ് വിളിച്ചും ലക്ഷക്കണക്കിന് പേര്‍ പ്രിയങ്കയെ വരവേല്‍ക്കാന്‍ എത്തിച്ചേര്‍ന്നു. അതിലേറെ സന്തോഷത്തോടെ മോഷ്ടാക്കളും റാലി ആഘോഷമാക്കി.

റാലിക്കിടയില്‍ ഏകദേശം അമ്ബതോളം മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി ലക്നൗ പോലീസ് പറഞ്ഞു. ഒരു മോഷ്ടാവിനെ കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ ഇയാളുടെ പക്കല്‍ നിന്നും ഒരു ഫോണ്‍ മാത്രമാണ് പോലീസിന് കണ്ടെത്താന്‍ സാധിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകനും അസിസ്റ്റന്റ് സിറ്റി മജിസ്ര്‌ടേറ്റുമായ ജീഷന്‍ ഹൈദറിന്റെ ഫോണും മോഷണം പോയിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക