Image

യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് പ്രഖ്യാപനം, ശബരിമല വിഷയം വീണ്ടും സജീവമാകുന്നു

Published on 12 February, 2019
യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് പ്രഖ്യാപനം, ശബരിമല വിഷയം വീണ്ടും സജീവമാകുന്നു
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജിക്കളില്‍ കോടതി വിധി തിരുത്തുമോ എന്ന കാത്തിരിപ്പിലാണ് ഇപ്പോള്‍ ആളുകള്‍. എന്നാല്‍ കുംഭമാസ പൂജകളുടെ ഭാഗമായി ശബരിമല നട ചൊവ്വാഴ്ച തുറക്കുന്നതോടെ ശബരിമല സ്ത്രീ പ്രവേശനം വീണ്ടും സംസ്ഥാനത്ത് സജീവമാകും. യുവതികള്‍ ദര്‍ശനത്തിനെത്തും എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 3000 പൊലീസുകാരെ നിലക്കല്‍ മുതല്‍ സാന്നിധാനം വരെ വിന്യസിച്ചിരിക്കുകയാണ്.ഫെബ്രുവരി ആറിനാണ് സുപ്രീം കോടതി സ്ത്രീ പ്രവേശനം അനുവദിച്ചച്ച വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചത്. 55 ഹര്‍ജികളില്‍ പ്രധാന കക്ഷികളുടെ വാദം കോടതി കേള്‍ക്കുകയും മറ്റുള്ളവരുടെ ഹര്‍ജികള്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

എന്നാല്‍ കേസില്‍ എപ്പോള്‍ അന്തിമ തീരുമാനം പറയും എന്ന കാര്യം കോടതി വ്യക്തമാക്കിയിട്ടില്ല. കോടതിയില്‍ വാദം ഉന്നയിക്കാന്‍ അവസരം ലഭിക്കാത്ത കക്ഷികള്‍ക്ക് വദങ്ങള്‍ എഴുതി നല്‍കാന്‍ 7 ദിവസമാണ് കോടതി സമയം നല്‍കിയിരിക്കുന്നത്. ഇത് ലഭിച്ചുകഴിഞ്ഞാല്‍ ഏതുനിമിഷവും കോടതിയുടെ അന്തിമ തീരുമാനം പ്രതീക്ഷിക്കാം.അതായത് വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പായി തന്നെ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമോ എന്നതില്‍ കോടതി വീണ്ടും നിലപാട് വ്യക്തമാക്കും. കോടതി പുനപ്പരിശൊധനാ ഹര്‍ജിയില്‍ വിധി പറയുക രാഷ്ട്രീയ പാര്‍ട്ടികള്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്ന സമയത്താണ് എന്നത് വളരെ പ്രധാനമാണ്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ശബരിമല സ്ത്രീ പ്രവേശനം ഒരു നിര്‍ണായക

ഘടകമായി മാറും എന്നത് വ്യക്തമാണ്.

ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് വനിതാ മതില്‍ തീര്‍ത്ത് സര്‍ക്കാര്‍ മറുപടി നല്‍കിയപ്പോള്‍, അതേ നാണയത്തില്‍ അയ്യപ്പ സംരക്ഷണ സദസിലെ ആള്‍ബലം കാട്ടി ബി ജെപിയും തിരിച്ചടി നല്‍കി. എന്നാല്‍ ഇരു കക്ഷികള്‍ക്കും ഈ അംഗബലത്തെ വോട്ടാക്കി മാറ്റാന്‍ സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. അതിനുള്ള സാധ്യതകള്‍ വളരെ കുറവാണ് എന്നതുതന്നെയാണ് വാസ്തവം.

സി പി എമ്മിനും ബി ജെ പിക്കും ഈ തിരഞ്ഞെടുപ്പ് വളരെ
പ്രധാനമാണ്. ശബരിമല സ്ത്രീ പ്രവേശനം സര്‍ക്കാരിനെയോ ഇടതുപക്ഷത്തെയോ ബാധിച്ചിട്ടില്ല എന്ന് തെളീയിക്കേണ്ട രാഷ്ട്രീയ സാഹചര്യം ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നു. ബി ജെ പിക്കാവട്ടെ സംസ്ഥാനത്ത് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഏറ്റവും ഉത്തമമായ അവസരമാണ് ഇപ്പോഴുള്ളത് എന്നതാണ് വിലയിരുത്തല്‍.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള മുന്‍ വിധിയില്‍ സുപ്രീം കോടതിയുടെ പുതിയ ഭരണഘടനാ ബെഞ്ച് മാറ്റം വരുത്താന്‍ സാധ്യത കുറവാണ് എന്നു തന്നെയാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എങ്കിലും വിധിയില്‍ കോടതി എന്ത് മാറ്റങ്ങള്‍ വരുത്തിയാലും സി പി എമ്മിന് രാഷ്ട്രീയപരമായി അത് വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കും.

ശബരിമലയില്‍ മുന്‍ വിധിയില്‍ സുപ്രീം കോടതി മാറ്റം വരുത്തിയാല്‍ ബി ജെ പിയും കോണ്‍ഗ്രസും തിരഞ്ഞെടുപ്പില്‍ ഇത് സംസ്ഥാന സര്‍ക്കാരിനെതിരെ ആയുധമാക്കി ഉപയോഗിക്കും. ഇനി സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന മുന്‍ വിധി തന്നെ സുപ്രീം കോടതി നിലനിര്‍ത്തിയാലും സംസ്ഥാനത്തിന് സാഹചര്യങ്ങള്‍ അത്ര നല്ലതാകില്ല.

രാഷ്ട്രീയ നിലപാടിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രക്ഷപ്പെടുമെങ്കിലും വലിയ പ്രതിഷേധങ്ങളും സമരങ്ങളും സാര്‍ക്കാര്‍ നേരിടേണ്ടതായി വരും. സമരങ്ങളില്‍ അക്രമങ്ങളോ പൊലീസ് നടപടിയോ ഉണ്ടായാലും വിധി പ്രതികൂലമാകുമ്ബോഴുണ്ടാകുന്ന സാഹചര്യം തന്നെയാണ്
അപ്പോഴും ഉണ്ടാവുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക