Image

മോദിയുടെ മൂന്ന്‌ ലക്ഷം വ്യാജ ഫോളോവേഴ്‌സിന്റെ അക്കൗണ്ട്‌ ട്വിറ്റര്‍ പൂട്ടിച്ചു

Published on 12 February, 2019
മോദിയുടെ മൂന്ന്‌ ലക്ഷം വ്യാജ ഫോളോവേഴ്‌സിന്റെ അക്കൗണ്ട്‌ ട്വിറ്റര്‍ പൂട്ടിച്ചു

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്‌ അധികാരത്തിലെത്താന്‍ നിര്‍ണായക പങ്കുവഹിച്ച സോഷ്യല്‍ മീഡിയയില്‍ ഇക്കുറി ബിജെപിയുടെ വ്യാജന്മാര്‍ വിലസില്ല.

വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താനുള്ള നടപടികളുമായി ട്വിറ്റര്‍ മുന്നോട്ട്‌ വന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ മൂന്ന്‌ ലക്ഷം ഫോളോവേഴ്‌സിനെ നഷ്ടമായി. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ 10 ലക്ഷത്തോളം വ്യാജ അക്കൗണ്ടുകളില്‍ നിന്ന്‌ കോടിക്കണക്കിന്‌ ട്വീറ്റുകളാണ്‌ വന്നിരുന്നത്‌.
ഇതില്‍ ഏറിയ പങ്കും സംഘപരിവാര്‍ അനുകൂല നിലപാട്‌ സ്വീകരിക്കുകയും മോദിയുടെയും മറ്റും വ്യാജ വീഡിയോകളും മറ്റു പ്രചരിപ്പിക്കുന്നവയുമായിരുന്നു.

എന്നാല്‍, ഇക്കുറി ഫെയ്‌സ്‌ബുക്കും, ട്വിറ്ററുമടക്കം കര്‍ശന നടപടികളാണ്‌ വ്യാജന്മാരെ തുരത്താന്‍ സ്വീകരിക്കുന്നതെന്നാണ്‌ സൂചന.
ഇതോടെ, സംഘപരിവാര്‍ വ്യാജ അക്കൗണ്ടുകളും വ്യാജ പോസ്റ്റുകളും ഒരു പരിധി വരെ ഇല്ലാതാകുമെന്നാണ്‌ വിലയിരുത്തലുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക