Image

നീ മിണ്ടിയില്ല (കവിത: സാരംഗ് സുനില്‍ കുമാര്‍)

Published on 12 February, 2019
നീ മിണ്ടിയില്ല (കവിത: സാരംഗ് സുനില്‍ കുമാര്‍)
നീ മിണ്ടിയില്ല
നീ മിണ്ടാത്തത് കൊണ്ട് ഞാനും ;
നീ ചിരിച്ചില്ല , നീ ചിരിക്കാത്തത് കൊണ്ട് ഞാനും ;
പര്‌സപരം കലഹിച്ചതുമില്ല നാം :

ഒരു ക്ലാസ്സിന്റെ ഉത്തര
ദക്ഷിണ ദ്രുവങ്ങളില്‍ ,
നീയും, ഞാനുമിരുന്നു ;

ഒരു ട്രെയിനിന്റ് രണ്ടറ്റത്തെ ബോഗിയില്‍ ,
ഒരേ ദിനം നാട്ടിലേക്ക് കുതിച്ചു ;

തിരിച്ചു കോളേജിലേക്കും
ഒരേ ബസ്സിന്റെ രണ്ടറ്റത്
നമ്മളിരുന്നു ;

അവിചാരിതമായിരുന്നു ,
എന്നിട്ടും , സ്വഭാവികമായില്ല ;

ഒരേ വഴി യില്‍ മുന്‍പോ ,
പിന്‍പോ ആയി ഞാനും ,
നീയും ഒരേ ദിനം കടന്നു
പോയി ;

ചിലപ്പോള്‍ എന്നേക്കാള്‍ വേഗത്തില്‍
എന്നെ മറി കടന്നു , നീയും ;

നിന്നെ മറികടന്നു ഞാനും
പോയി ;

പ്രണമായാണെന്നെന്നിട്ടും ,
പര്‌സപരം പറഞ്ഞില്ല ;
വെറുതെ പോലുമൊന്നു
നോക്കി കൂടിയില്ല ;

ഒടുവിലവസാനം ,
പറയാനൊരുങ്ങിയപ്പോള്‍ ;

കാലം കടന്നു പോയി ,
പരീക്ഷയും, ജോലിയും ,
കടന്നു ,
പ്രാരാബ്ധമായിരുന്നപ്പോള്‍ ;
Join WhatsApp News
Pranav NRaj 2019-02-12 11:18:29
Super bro keep going😍
വിദ്യാധരൻ 2019-02-12 20:27:14
മിണ്ടാത്തതുകൊണ്ടു  
മണ്ടനല്ലടാ കുട്ടാ നീ 
മിണ്ടിയവരൊക്കെ യിന്നു 
മണ്ടുന്നു മണ്ടരായി
ആശ്വസിക്ക നീയീന്ന്
നിശ്വസിക്കെല്ലാം നന്മക്കെന്നോർത്തു 
തലയിൽ കയറിയില്ലല്ലോ വയ്യാവേലി 
തലയും പോയില്ലല്ലോ എന്നോർത്ത് സ്തുതിക്ക 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക