മൂന്നാറിലേത് അനധികൃത നിര്‍മ്മാണം തന്നെ; രേണുരാജിനെ പിന്തുണച്ച് കളക്ടറുടെ റിപ്പോര്‍ട്ട്
VARTHA
12-Feb-2019

ഇടുക്കി: എസ്.രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ച ദേവികുളം സബ്‌കളക്ടര്‍ ഡോ. രേണുരാജിനെ പിന്തുണച്ചു കളക്ടറുടെ റിപ്പോര്‍ട്ട്.
മൂന്നാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിലവിലുള്ള നിയമങ്ങള്‍ അട്ടിമറിച്ചാണെന്നും ഹൈക്കോടതി വിധിയുടെ ലംഘനമാണു നടന്നതെന്നും ഇടുക്കി കളക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി.
പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിലുള്ള സ്ഥലത്താണ് വനിതാ വ്യവസായ കേന്ദ്രം നിര്‍മിക്കുന്നത്. സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്കു വിനിയോഗിക്കരുതെന്ന നിര്‍ദേശം ലംഘിക്കപ്പെട്ടു.
മുതിരപ്പുഴയാറിന് ഇരു ഭാഗത്തേക്കും 50 മീറ്റര്‍ അകലെ മാത്രമെ നിര്‍മ്മാണം അനുവദിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്.
എന്നാല്‍ മുതിരപ്പുഴയാറില്‍നിന്ന് ഏകദേശം ആറു മീറ്റര്‍ മാത്രം വിട്ടാണ് മൂന്നാര്‍ പഞ്ചായത്ത് കെട്ടിട നിര്‍മാണം നടത്തുന്നത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments