Image

രക്തരക്ഷസ്സായി അനന്യയുടെ ചുവടുമാറ്റം

Published on 16 April, 2012
രക്തരക്ഷസ്സായി അനന്യയുടെ ചുവടുമാറ്റം
അവധിക്കാലം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ ചിത്രീകരിച്ച രക്തരക്ഷസ്സ് 3 ഡി ചിത്രം മെയ് ആദ്യവാരം പ്രദര്‍ശനത്തിനെത്തുന്നു.ആര്‍ഫാക്ടര്‍ സംവിധാനം ചെയ്ത ഏറെ പുതുമകളുള്ള സൈക്കിക് ഹൊറര്‍ ചിത്രമായ രക്തരക്ഷസ്സ് 3 ഡി, ത്രീ ഡ്രീംസ് ഇന്റര്‍നാഷണലാണ് നിര്‍മിച്ചത്.

യുവാക്കളായ ഒരു കൂട്ടം സംവിധായകരും എഴുത്തുകാരും എഡിറ്റര്‍മാരും ഗ്രാഫിക് ഡിസൈനര്‍മാരും അടങ്ങുന്ന ഗ്രൂപ്പാണ് ആര്‍ഫാക്ടര്‍.
മലയാള ചലച്ചിത്രരംഗത്ത് പുതുതരംഗം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ആര്‍ഫാക്ടറിന്റെ ആദ്യ ത്രിമാനചിത്രംകൂടിയാണ് രക്തരക്ഷസ്സ്.
'എങ്കേയും എപ്പോതും', 'നാടോടികള്‍' എന്നീ തമിഴ് ചിത്രങ്ങള്‍ക്കുശേഷം അനന്യയ്ക്ക് ലഭിച്ച ശക്തമായ കഥാപാത്രമാണ് രക്തരക്ഷസ്സിലേത്. ദുല്‍ക്കര്‍ സല്‍മാനോടൊപ്പം 'സെക്കന്‍ഡ് ഷോ'യില്‍ കുരുടി എന്ന കഥാപാത്രം അഭിനയിച്ച സണ്ണിയാണ് ചിത്രത്തിലെ നായകന്‍.

ചിത്രത്തിന്റെ കഥയും ഗാനരചനയും നിര്‍വഹിച്ചത് രൂപേഷ് പോളാണ്.
ഐലന്‍ഡ് ബംഗ്ലാവിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. നടന്‍ മധു വ്യത്യസ്തമായ വേഷം കൈകാര്യം ചെയ്യുന്നു. 'ക്ഷണക്കത്ത്' എന്ന ചിത്രത്തിലൂടെ '90കളില്‍ കാമ്പസുകളിലെ റൊമാന്റിക് ഹീറോ ആയി മാറിയ നിയാസ് മുസ്‌ല്യാര്‍ ഈ ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നു.

കൊല്ലത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് കെ.പി.പി. നമ്പ്യാതിരിയാണ്.

'മൈ ഡിയര്‍ കുട്ടിച്ചാത്ത'നുശേഷം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിനെത്തുന്ന ത്രിമാനചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ഷെറിന്‍ കാതറിനാണ്. സംഗീതം: മുഹമ്മദലി.

രക്തരക്ഷസ്സായി അനന്യയുടെ ചുവടുമാറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക