Image

ബ്രിട്ടനും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മില്‍ ബ്രെക്‌സിറ്റ് അനന്തര കരാര്‍

Published on 12 February, 2019
ബ്രിട്ടനും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മില്‍ ബ്രെക്‌സിറ്റ് അനന്തര കരാര്‍
 

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിച്ച ശേഷം ഉണ്ടാകേണ്ട വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് ബ്രിട്ടനും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മില്‍ കരാര്‍ ഒപ്പുവച്ചു.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായിരിക്കുന്‌പോള്‍ ഉള്ള വ്യാപാര, സാന്പത്തിക സഹകരണങ്ങള്‍ അംഗത്വം ഉപേക്ഷിച്ചാലും തുടരുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡ് യൂറോപ്യന്‍ യൂണിയന്‍ അംഗമല്ലെങ്കിലും, യൂറോപ്യന്‍ യൂണിയനുമായുണ്ടാക്കിയിട്ടുള്ള നിരവധി കരാറുകളില്‍ അധിഷ്ഠിതമാണ് അവര്‍ക്ക് ബ്രിട്ടനുമായുള്ള ബന്ധം. അതിനാല്‍ തന്നെ ബ്രെക്‌സിറ്റ് പിന്‍മാറ്റ കരാര്‍ യാഥാര്‍ഥ്യമായാലും ഈ ബന്ധം നിലനിര്‍ത്താന്‍ പുതിയ കരാര്‍ ആവശ്യമായിരുന്നു.

കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പായാല്‍ മാര്‍ച്ച് 29ന് ബ്രിട്ടനും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലുള്ള പുതിയ കരാര്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക