Image

ആരോഗ്യ ഇന്‍ഷുറന്‍സും ഓണ്‍ലൈനാക്കുന്നു

Published on 12 February, 2019
ആരോഗ്യ ഇന്‍ഷുറന്‍സും ഓണ്‍ലൈനാക്കുന്നു

കുവൈത്ത് സിറ്റി: ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുള്ള സാധ്യതയേറിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സെന്റര്‍ ടെണ്ടര്‍ കമ്മിറ്റി പുതിയ ടെണ്ടര്‍ നിരാകരിച്ചത് ഇതിന്റെ മുന്നോടിയാണെന്നും ഇന്‍ഷുറന്‍സ് സ്വീകരിക്കാന്‍ പുതിയ മാര്‍ഗമായി ആരോഗ്യ മന്ത്രാലയം പ്രഥമ പരിഗണന നല്‍കുന്നത് ഓണ്‍ലൈന്‍ സംവിധാനത്തിനെന്നും വാര്‍ത്തയില്‍ പറയുന്നു. ഇന്‍ഷുറന്‍സ് ഫീസ് അടയ്ക്കാതെ വിദേശികള്‍ക്ക് ഇഖാമ പുതുക്കാന്‍ കഴിയില്ല. ഇഖാമ കാലാവധി അവസാനിക്കുന്നവര്‍ക്ക് പുതുക്കാനാകാതെ വന്നാല്‍ അവരില്‍ നിന്ന് പിഴ ഈടാക്കേണ്ട സാഹചര്യവും ഉണ്ടാകും. അതൊഴിവാക്കാനാണ് പുതിയ മാര്‍ഗം കണ്ടെത്താനുള്ള ശ്രമം ത്വരിതപ്പെടുത്തുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക