Image

മുല്ലപ്പൂക്കെട്ടില്‍ ഒളിപ്പിച്ച് കഞ്ചാവുകടത്ത്; ആലപ്പുഴക്കാരി പാലക്കാട്ട് അറസ്റ്റില്‍

Published on 12 February, 2019
മുല്ലപ്പൂക്കെട്ടില്‍ ഒളിപ്പിച്ച് കഞ്ചാവുകടത്ത്; ആലപ്പുഴക്കാരി പാലക്കാട്ട് അറസ്റ്റില്‍

പാലക്കാട്ന്മ മുല്ലപ്പൂക്കെട്ടിനൊപ്പം ഒളിപ്പിച്ചു കടത്തിയ ഒരു ലക്ഷം രൂപയുടെ കഞ്ചാവുമായി യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തുറവുര്‍ ആഞ്ഞിലയ്ക്കല്‍ പള്ളിക്കലില്‍ പ്രീത(29)യെയാണു കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ അരക്കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. 

രാത്രി വാളയാര്‍ ടോള്‍പ്ലാസയില്‍ പാലക്കാട് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിന്‌റെ പരിശോധനയിലാണു കഞ്ചാവു പിടിച്ചത്. ഷോള്‍ഡര്‍ ബാഗില്‍ പ്രത്യേക അറ ഉണ്ടാക്കി കഞ്ചാവു സൂക്ഷിച്ച ശേഷം മണം പുറത്തു വരാതിരിക്കാന്‍ മുല്ലപ്പൂവു നിറച്ചാണു കടത്തിയിരുന്നത്. 

കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ സംഘങ്ങളുടെ ഇടനിലക്കാരിയാണു പിടിയിലായതെന്നും സമാനമായി ഇവര്‍ നേരത്തെയും കഞ്ചാവു കടത്തിയെന്നുമാണു എക്‌സൈസിനു ലഭിക്കുന്ന വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക