Image

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ എത്താമെന്ന് കുമ്മനം രാജശേഖരന്‍

Published on 12 February, 2019
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ എത്താമെന്ന് കുമ്മനം രാജശേഖരന്‍

കേരളത്തില്‍ ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലമായ തിരുവനന്തപുരത്ത് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയാറാണെന്ന് കുമ്മനം രാജശേഖരന്‍. കേരളത്തിലെത്തിയ കുമ്മനത്തോടെ മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയം ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. 
പെട്ടന്ന് വലിച്ചെറിഞ്ഞു പോരാവുന്ന പദവിയിലല്ല ഇപ്പോള്‍ ഇരിക്കുന്നത്. ഗവര്‍ണര്‍ സ്ഥാനം ഒഴിയണമെങ്കില്‍ കേന്ദ്രമന്ത്രിസഭ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണം. ഒരു പകരക്കാരനെ കേന്ദ്രം കണ്ടെത്തണം. എല്ലാം തീരുമാനിക്കേണ്ടത് ബിജെപി കേന്ദ്രനേതൃത്വമാണ്. പക്ഷെ അവര്‍ക്ക് താത്പര്യമാണെങ്കില്‍ കേരളത്തിലേക്ക് തിരിച്ചെത്തി സജീവരാഷ്ട്രീയത്തിലേക്ക് വരുന്നതിന് മടിയില്ലെന്നും കുമ്മനം പറഞ്ഞു. 
നിലവില്‍ മിസോറാമിലെ ഗവര്‍ണര്‍ പദവിയില്‍ താന്‍ തൃപ്തനാണ്. മിസോറാമിന്‍റെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ഏറെയും ശ്രമിക്കാറുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തുടര്‍പഠനത്തിന് സാഹചര്യമില്ലാത്തത് മിസോറാമില്‍ വലിയ പ്രതിസന്ധിയാണ്. ഇപ്പോള്‍ 114 കുട്ടികളെ മിസോറാമില്‍ നിന്നും സൗജന്യമായി തിരുവനന്തപുരത്തേക്ക് എന്‍ജിനിയറിംഗ് പഠിപ്പിക്കാന്‍ കൊണ്ടു വന്നുവെന്നും കുമ്മനം പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക