Image

ജെ.എഫ് സോമര്‍സെറ്റ് ഒരുക്കുന്ന ചീട്ടുകളി മത്സരം മെയ് 18ന് ന്യൂജേഴ്‌സിയില്‍

സെബാസ്റ്റ്യന്‍ ആന്റണി Published on 12 February, 2019
ജെ.എഫ് സോമര്‍സെറ്റ് ഒരുക്കുന്ന ചീട്ടുകളി മത്സരം മെയ് 18ന് ന്യൂജേഴ്‌സിയില്‍
ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹ്യ ക്ഷേമ രംഗത്തും, കലാ കായിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച ജെ.എഫ് സോമര്‍സെറ്റ് അമേരിക്കന്‍ മലയാളി കലാ കായിക പ്രേമികള്‍ക്കായി ഒരുക്കുന്ന ചീട്ടുകളി മത്സരം മെയ് 18 ന് ശനിയാഴ്ച ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ്. തോമസ് ഫെല്ലോഷിപ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.

56 കളി മത്സരത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിനു ട്രോഫിയും, ക്യാഷ് അവാര്‍ഡും ($ 1000, $750, $500), 28 കളി മത്സരത്തില്‍ ഒന്നും, രണ്ടും സ്ഥാനം ലഭിക്കുന്ന ടീമിനു ട്രോഫിയും, ക്യാഷ് അവാര്‍ഡും ($500, $ 300 ) എന്നീ ക്രമത്തിലും ലഭിക്കുന്നതാണ്.

ബുദ്ധിയും തന്ത്രവും ഭാഗ്യവും മാറ്റുരക്കുന്ന ഈ ചീട്ടുകളി മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മെയ് 11 നു മുമ്പായി 56 ഗെയിമിന് 75 ഡോളറും, 28 ഗെയിമിന് 30 ഡോളര്‍ വീതവും (ഓരോ കളിക്കാരനും) രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി ടീമുകളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.

വിവിധ മലയാളി സംഘടനകളുടെ കൂട്ടായ്മ, ആരോഗ്യകരമായ മത്സരങ്ങളിലൂടെ കലാകായിക ശേഷി വികസിപ്പിക്കുക, അതുവഴി പൊതുവായ വിഷയങ്ങളിലുള്ള കൂട്ടായ ആശയവിനിമയം സാധ്യമാക്കുക തുടങ്ങിയവയാണ് ഇതുപോലുള്ള മത്സരങ്ങളിലൂടെ ജെ.എഫ് ലക്ഷ്യമിടുന്നത്.

മത്സരങ്ങള്‍ 2018 മെയ് 11 ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ രാത്രി 11 മണി വരെ സോമര്‍സെറ്റ് ഫെല്ലോഷിപ് ഹാളില്‍ വെച്ച് (508 Elizabeth Avenue, Somerset, New Jersey 08873 ) നടത്തപ്പെടുന്നു. രജിസ്‌ട്രേഷന്‍ കൃത്യം 8 മണിക്ക് തന്നെ ആരംഭിക്കും.

ഇതിലേക്ക് അമേരിക്കയിലെ പതിനെട്ട് വയസിനു മുകളിലുള്ള എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാവുന്നതാണ്.
മത്സരാര്‍ത്ഥികള്‍ക്ക് ബ്രേക്ഫാസ്‌റ്, ലഞ്ചു, ഡിന്നര്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

തീയതി : 18 മെയ് , 2019 (ശനിയാഴ്ച്ച)
സമയം : രാവിലെ 8 മുതല്‍ വൈകിട്ട് 11 വരെ
സ്ഥലം : 508 എലിസബത്ത് അവന്യു, സോമര്‍സെറ്റ്, ന്യൂജേഴ്‌സി 08873

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് ചാമക്കാല (7328615052), സണ്ണി വാളിയപ്ലാക്കല്‍ (9089663701)
രജിസ്‌ട്രേഷനായി താഴെക്കാണുന്ന ലിങ്ക് സന്ദര്‍ശിക്കുക.
https://tinyurl.coms/yro56-2019
Join WhatsApp News
ജോസഫ് നന്പിമഠം 2019-02-12 18:48:17
എന്റെ  കവിതയ്‌ക്ക്‌ (മഞ്ഞു പൊഴിയുന്പോൾ എന്ന കവിത) സുധീർ പണിക്കവീട്ടിൽ എഴുതിയ കമെന്റിനു ഞാൻ നന്ദി പറഞ്ഞപ്പോൾ, വിദ്യാധരൻ മറുപടി കുറിക്കുന്പോൾ എവിടെയോ ചില മുഖം മൂടികൾ അഴിഞ്ഞുവീഴുന്നതുപോലെ തോന്നുന്നു. ഈ കമെന്റ്   ആരാണ് കുറിച്ചതെന്നു വ്യക്തമാക്കുക. വിദ്യാധരൻ എന്ന് പേര് വെച്ച് മറ്റാരെങ്കിലുമാണോ എഴുതിയത് അതോ സുധീർ പണിക്കവീട്ടിൽ തന്നെയോ? 

എഴുതുന്ന വിഷയവുമായി പുലബന്ധം പോലുമില്ലാത്ത കമെന്റുകളാണ് പൊതുവെ ഇവിടെ കാണപ്പെടുന്നത്.   കവിത വായിച്ച്‌  എഴുതിയ ഒരു കമെന്റ് ആയതുകൊണ്ടും പേര് വെച്ച് എഴുതിയതുകൊണ്ടുമാണ് നന്ദി പറഞ്ഞത്. 
  
കഴിഞ്ഞ 44 വർഷമായി സാഹിത്യ രചനയിൽ ഏർപ്പെട്ടിരിക്കുന്ന ഞാൻ ആരുടെയും   പുറം ചൊറിയാൻ പോകാറുമില്ല എന്റെ പുറം ചൊറിയാൻ ആരെയും ക്ഷണിക്കാറുമില്ല. നല്ലതു കണ്ടാൽ നന്ദി പറയുന്നത്, കഴിഞ്ഞ 34 വർഷമായി അമേരിക്കയിൽ ജീവിക്കിക്കുന്നതുകൊണ്ടുള്ള ഒരു ശീലമായതു കൊണ്ടാണ്.  

എഴുതുന്ന വിഷയം ഏതായാലും, അത് ആരെഴുതിയാലും, അതേപ്പറ്റി വിമർശന ബുദ്ധിയോടെയുള്ള കമെന്റുകൾ സ്വാഗതാർഹമാണ്. അത് ഇവിടത്തെ എഴുത്തുകാരുടെ രചനകളെ മെച്ചപ്പെടുത്താൻ സഹായിക്കും. അല്ലാതെയുള്ള കമെന്റുകൾ കൊണ്ട് എന്ത് പ്രയോജനം?
Joseph Nambimadam 2019-02-12 19:52:40
Why is this comment published here instead of under my poem? Please move this comment from here
വിദ്യാധരൻ 2019-02-12 20:18:07
വരും പലരുമെന്റെ പേരിൽ
വരും വാമനനായി വാൽമാക്രിയായി 
കരണകുറ്റി നോക്കി ഒന്ന് കൊടുക്കിൽ 
കരഞ്ഞുകൊണ്ടോടും കുരങ്ങന്മാരുടൻ 
വന്നിരുന്നീയിടെ ഒരുത്തൻ "വിവേക'നായി
എന്നെ ഇകഴ്ത്തുവാൻ നോക്കിയെന്തോ കുറിച്ച്  
കന്നമടച്ചൊന്നു കൊടുത്തപ്പോൾ കണ്ടില്ലവനെ
നിന്നില്ല ഒരു മറുപടിയെങ്കിലും പറവാൻ 
വന്നിടുക സ്വന്തപേരിൽ എന്നോടേറ്റു മുട്ടുവാൻ 
ഒന്ന് നോക്കാം അരക്കയ്യ് ഗോദയിൽ 
എന്നിട്ടെടുക്കുക നീയൊക്കെ എന്റെ പേര് 
പിന്നെ മിണ്ടുകില്ല ഞാൻ പിന്മാറിടാം 
പറയുക നന്ദിയോ ചൊറിയുക നിങ്ങൾ  
പുറമോ പൃഷ്ടമോ മാന്തി കീറിടാതെ 
വിഷമല്ലിതോന്നുമെനിക്ക് കൂട്ടരേ 
വിഷയമോ ഒന്നുമാത്രം മലയാള സാഹിത്യം !
എഴുതുക നിങ്ങൾ കവിതയും കഥയും നോവലും 
എഴുതുക മനസിനെ സംസ്കരിക്കുന്നതെന്തും 
നല്ലതിനെ നല്ലതെന്നും ചീത്തയെ ചീത്തയെന്നും 
തെല്ലും മടിയില്ല പറവാണെനിക്ക് 
തല്ലി ചതയ്ക്കാനും മടിയില്ല തെമ്മാടിയെ 
കൊല്ലും കള്ളന്മാരെ കയ്യിലുള്ള വൈഭവത്താൽ 

 

 
  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക