Image

പ്രണയ വര്‍ണങ്ങള്‍ (മനോജ് തോമസ് അഞ്ചേരി)

Published on 12 February, 2019
പ്രണയ വര്‍ണങ്ങള്‍ (മനോജ് തോമസ് അഞ്ചേരി)
സ്‌നേഹ സ്വരൂപിണി സ്‌നേഹ സ്വരൂപിണി,
സ്‌നേഹമാം വീണ തന്‍ തന്ദ്രികള്‍ മീട്ടുവാന്‍
നിന്‍ കട മിഴി കോണില്‍ കവിതയുമായി
സ്‌നേഹ സ്വരൂപിണി ഗായികേ പാടി വാ ...

മാലാഖമാരുടെ നയനങ്ങള്‍ ഉള്ളൊരു
സ്‌നേഹ സ്വരൂപിണി ഗായികേ പാടി വാ .
പിഞ്ചിളം ൈപതലിന്‍ ലാവണ്യം ഉള്ളൊരു
സ്‌നേഹ സ്വരൂപിണി ഗായികേ പാടി വാ ...

ഏതോ കിനാവിന്റെ തീരത്തു വന്നു നീ
എന്‍ ഉള്ളില്‍ പണ്ടെങ്ങോ കൂടു കൂട്ടി .
കാലം മായ്ക്കാത്ത മുറിവുകള്‍ നല്‍കി നീ
എന്നോ എന്നില്‍ നിന്നും ദൂരെ പറന്നുപോയി.

വിട പറയും നേരത്ത് ചുടു കണ്ണീര്‍ കണങ്ങള്‍
നിന്‍ കവിളത്ത് ധാരയായ് ഉതിര്‍ന്ന നേരം.
എന്‍ ഉളളം കനലായ് എരിയുന്നവേളയില്‍
കൊടും ചൂടില്‍ കരള്‍ ഉരുകുകയായിരുന്നു.

സ്‌നേഹ സ്വരൂപിണി സ്‌നേഹ സ്വരൂപിണി,
സ്‌നേഹമാം വീണ തന്‍ തന്ദ്രികള്‍ മീട്ടുവാന്‍
നിന്‍ കട മിഴി കോണില്‍ കവിതയുമായി.
സ്‌നേഹ സ്വരൂപിണി ഗായികേ പാടി വാ ..

പ്രണയ വര്‍ണങ്ങളുടെ ( ദൃശ്യ ശ്രവണ ആവിഷ്കാരം) യൂട്യൂബ് വീഡിയോ കാണുവാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക .


https://youtu.be/Io9LwVS74zQ
Join WhatsApp News
മാത്യു , കുമരകം . 2019-02-13 20:21:16
വളരെ വിത്യസ്തമായ  അവതരണ  ശൈലി , കവിതയ്ക്കും ...  ലളിതഗാനത്തിനും  ഇടയ്ക്കു  എന്തോ  കേൾക്കുന്ന  മനോഹരമായ  അനുഭൂതി .  യൂടൂബ്  വീഡീയോ ലിങ്ക് കൊടുത്തിരിക്കുന്നതിനാൽ  കവിത  വായിക്കുന്നതിനപ്പുറം  കണ്ടും , കേട്ടു ം   അസ്വദിക്കുവാൻ  ഉള്ള  അവസരം .. മനോഹരമായ  ആലാപനം ,അഭിന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക