Image

വിജയത്തിന്റെ വിജയ് ബാബു മാജിക് (മീട്ടു റഹ്മത്ത് കലാം)

Published on 12 February, 2019
വിജയത്തിന്റെ  വിജയ് ബാബു മാജിക്  (മീട്ടു റഹ്മത്ത് കലാം)
ഫ്രൈഡേ മൂവി ഹൗസിന്റെ പത്താമത്തെ നിര്‍മാണ സംരംഭമാണ് രജീഷ വിജയന്‍ നായികയായെത്തുന്ന ജൂണ്‍. സിനിമയുടെ വിശാല ലോകത്തേക്ക് കഴിവുറ്റ ഒരുപിടി കലാകാരന്മാരെ കൈപിടിച്ച് കയറ്റുന്ന വിജയ് ബാബു മാജിക് ഈ ചിത്രത്തിലും തുടരുന്നു.
 കലാമൂല്യമുള്ള ചിത്രങ്ങളുടെ സൃഷ്ടാക്കള്‍ എ നിലയില്‍ ആദരവോടെ മലയാള സിനിമാരംഗത്തുള്ളവരെ മറ്റുഭാഷകളിലെ സിനിമാപ്രേമികള്‍ വിലയിരുത്തുത് സ്തുത്യര്‍ഹമായ ചിത്രങ്ങള്‍ നമ്മുടെ മണ്ണില്‍ പിറവി എടുത്തി'ുള്ളതുകൊണ്ടുതെയാണ്. താരങ്ങളോ ബഡ്ജറ്റോ അല്ല , പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുക എതാണ് നല്ല സിനിമയുടെ രുചിക്കൂ'്. ഇതുതിരിച്ചറിഞ്ഞ് മോളിവുഡിന് പുതു ഊര്‍ജം പകര്‍തില്‍ ഫ്രൈഡേ മൂവി ഹൗസിനും വിജയ് ബാബുവിനും നിര്‍ണായകമായ പങ്കുണ്ട്.
ഫ്രൈഡേ മൂവി ഹൗസിന്റെ പത്താമത്തെ നിര്‍മാണ സംരംഭമാണ് രജീഷ വിജയന്‍ നായികയായെത്തു ജൂ. സിനിമയുടെ വിശാല ലോകത്തേക്ക് കഴിവുറ്റ ഒരുപിടി കലാകാരന്മാരെ കൈപിടിച്ച് കയറ്റു വിജയ് ബാബു മാജിക് ഈ ചിത്രത്തിലും തുടരുു.

* ഉദയ, മെരിലാന്‍ഡ് എിങ്ങനെ ബാനര്‍ കണ്ട് പ്രേക്ഷകര്‍ സിനിമയ്ക്ക് കയറിയിരു കാലം പഴങ്കഥയായി. അവിടെനി് ഫ്രൈഡേ മൂവി ഹൗസ് ഒരു ബ്രാന്‍ഡ് നെയിം ആയി വളര്‍തെങ്ങനെയാണ്?
കോര്‍പ്പറേറ്റ് ജീവിതത്തിലെ അനുഭവങ്ങള്‍ ബ്രാന്‍ഡിങ്ങിന് സഹായകമായി'ുണ്ട്. പ്രൊഡക്ഷന്‍ ഹൗസിന് ഫ്രൈഡേ എ് പേര് നല്‍കിയതിന് പിിലും വ്യക്തമായ ലക്ഷ്യമുണ്ടായിരുു. ആദ്യ സിനിമയുടെ പേര് എ നിലയ്ക്ക് മാത്രമല്ല അത് സ്വീകരിച്ചത്. ഫ്രൈഡേ എല്ലാവര്‍ക്കും സന്തോഷം പകരു ദിവസമാണ്. കു'ികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇനിയുള്ള രണ്ടുദിവസം അവധിയാണല്ലോ എ ആശ്വാസം. വെള്ളിയാഴ്ച വൈകുേരമാണ് പുറത്തുപോകാന്‍ മിക്കവരും തിരഞ്ഞെടുക്കുതും. ഇതിനെല്ലാം ഉപരി സിനിമയുടെ റിലീസിംഗ് നടക്കു ദിവസമാണ് ഫ്രൈഡേ. ഒരു ചിത്രത്തില്‍ പ്രവര്‍ത്തിച്ചവരുടെ തലയിലെഴുത്ത് തീരുമാനിക്കു നിര്‍ണായക ദിവസം. വിപണിയില്‍ ഒരു പ്രോഡക്റ്റ് ഇറക്കുമ്പോള്‍ വിശ്വാസ്യത നേടിയെടുക്കാന്‍ ഗുണമേന്മ ഉറപ്പുവരുത്തണമല്ലോ. ആളുകള്‍ക്ക് രസിക്കു ചിത്രങ്ങളായിരിക്കും ഞങ്ങള്‍ നിര്‍മിക്കുത് എ വിശ്വാസം നേടിയെടുത്തത് വ്യത്യസ്ത പ്രമേയങ്ങള്‍ പരീക്ഷിച്ചുതെയാണ്. പ്രേക്ഷകരുടെ പള്‍സ് മനസിലാക്കാന്‍ ടെലിവിഷന്‍ രംഗത്തെ പ്രവര്‍ത്തിപരിചയം കൊണ്ട് സാധിക്കാറുണ്ട്.

* നല്ല സിനിമയുടെ ചേരുവ എാെുണ്ടോ?
ഇല്ലൊയിരിക്കും പലരുടെയും ഉത്തരം. ഉണ്ടെ് തെയാണ് എന്റെ വിശ്വാസം. ഞാനൊരു സിനിമ നിര്‍മിക്കുമ്പോള്‍ കഥയ്ക്കാണ് പ്രാധാന്യം കല്‍പ്പിക്കുത്. അതിലാര് അഭിനയിക്കണം എത് പിീടുള്ള കാര്യമാണ്. 'സക്കറിയയുടെ ഗര്‍ഭിണികള്‍' അങ്ങനൊരു ചിത്രമാണ്. നല്ല ചിത്രങ്ങള്‍ നമ്മുടെ ബാനറില്‍ നിുണ്ടാകുമ്പോള്‍ അതൊരു ബ്രാന്‍ഡ് ആയി മാറും. മൗത്ത് പ'ിസിറ്റിയേക്കാള്‍ വലുതായി ഒുമില്ല. നല്ലതെ് ജനങ്ങളെക്കൊണ്ട് ആവര്‍ത്തിച്ച് പറയിക്കാന്‍ നമ്മുടെ പ്രോഡക്റ്റിന് സാധിക്കണം. ധൈര്യമായി ടിക്കറ്റ് എടുക്കാമെ് പ്രേക്ഷകന് തോണം. അത് നമ്മുടെ ഉത്തരവാദിത്തം കൂ'ും. വീഴ്ച പറ്റാതെ ആ പേര് നിലനിര്‍ത്താന്‍ നല്ല അധ്വാനം വേണം. വേറൊരു ബിസിനസ് നടത്തിയാല്‍ ഒരുപക്ഷേ ഇതിനേക്കാള്‍ പണം നേടാം, റിസ്‌കും കുറവായിരിക്കും. പക്ഷെ നല്ല സിനിമകളെ സ്‌നേഹിക്കു ഒരാളെ നിലയില്‍, ഇത്രത്തോളം സന്തോഷം മറ്റൊരു ജോലിയില്‍ നിും ലഭിക്കില്ല. പൂര്‍ണമായ സമര്‍പ്പണം തെയാണ് നല്ല സിനിമയ്ക്ക് ആവശ്യമുള്ള ചേരുവ. മുഴുവന്‍ ടീമിന്റെ ഭാഗത്തുനിും ആ ഡെഡിക്കേഷന്‍ ഉണ്ടായിരിക്കണം.

* കാശുമുടക്കു ആളെ നിലയില്‍ നിര്‍മാതാവിന് നടനാകാന്‍ എളുപ്പമാണോ?
മറ്റുഭാഷകളില്‍ അത് എളുപ്പമാണ്. മലയാളത്തില്‍ അങ്ങനെയല്ല. നിര്‍മാതാവിനെ വലിയ കാശുകാരനായി'ാണ് ഇവിടെ സങ്കല്പിച്ചുവച്ചിരിക്കുത്. കഷ്ടപ്പെ'ും ആധാരം പണയംവച്ചുമൊക്കെ സിനിമ നിര്‍മ്മിച്ചാലും മുതലാളി എുള്ള ഇമേജാണ് പ്രൊഡ്യൂസര്‍ക്ക്. അങ്ങനൊരാള്‍ കയറി അഭിനയിക്കുമ്പോള്‍, റിസ്‌ക് ഇര'ിയാണ്. അറിയാത്ത പണിയാണെങ്കില്‍ അവന്റെ രണ്ടുകാലും തല്ലിയൊടിക്കണം എ രീതിയില്‍ ഒരു ദാക്ഷിണ്യവുമില്ലാതെ ട്രോളര്‍മാര്‍ കയറി ആക്രമിച്ച് തുടര്‍ഭിനയിക്കാനുള്ള എനര്‍ജി ഇല്ലാതാക്കും. എന്റെ അഭിനയം ബോറാണെ് തോിയിരുെങ്കില്‍ അതിന് ഫുള്‍സ്‌റ്റോപ്പ് ഇടാന്‍ ഞാന്‍ ത െമുന്‍കൈ എടുക്കുമായിരുു.

* റിസ്‌ക് എടുക്കുത് ആസ്വദിക്കാറുണ്ടോ?
എന്തുകൊണ്ടോ ചെറുപ്പം മുതലേ റിസ്‌ക് എടുക്കാന്‍ വലിയ താല്പര്യമാണ്. ഹോസ്റ്റലില്‍ നി് വീ'ിലേക്ക് ഒളിച്ചോടിയതാണ് ഓര്‍മയിലെ ആദ്യ റിസ്‌ക്. പിടിക്കപ്പെടുകയും പ്രിന്‍സിപ്പള്‍ ഫാദറിന്റെ കയ്യില്‍നി് നല്ല അടികി'ുകയും ചെയ്‌തെങ്കിലും പിീട് ഞങ്ങള്‍ നല്ല കൂ'ായി. ജീവിതത്തില്‍ എന്തുനേ'ങ്ങള്‍ ഉണ്ടായി'ുണ്ടെങ്കിലും അതൊക്കെ റിസ്‌കിലൂടെ നേടിയെടുത്തതാണ്. എപതുശതമാനം വിജയിക്കുമ്പോള്‍ ഇരുപത് ശതമാനം ഫ്‌ളോപ്പ് ആയേക്കാം. പക്ഷെ അത് നമ്മളെ പുതിയ പാഠം പഠിപ്പിക്കും.

* പുതിയ ആളുകളെ പരീക്ഷിക്കുതില്‍ റിസ്‌ക് ഉണ്ടോ?
ഡിജിറ്റല്‍ യുഗത്തില്‍ അങ്ങനെ കരുതേണ്ടതില്ല. നമ്മുടെ അനുഭവസമ്പത്ത് വച്ച് ഒരു സിനിമ മെച്ചപ്പെടുത്താന്‍ പറ്റു നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കു ടീമിനൊപ്പം പ്രവര്‍ത്തിക്കുതാണ് എനിക്ക് എളുപ്പമായി തോിയി'ുള്ളത്. ഈ ഫീല്‍ഡിലേക്ക് ഒരു എന്‍ട്രി പ്രതീക്ഷിച്ചുനില്‍ക്കു ചെറുപ്പക്കാര്‍ ആകുമ്പോള്‍ അത് വര്‍ക്കൗ'ാകും. അവരും അവരുടെ കഴിവിന്റെ പരമാവധി എഫേര്‍'് സിനിമയ്ക്കുവേണ്ടി എടുക്കും.

* ജൂ എ പത്താമത്തെ ചിത്രത്തെക്കുറിച്ച്?
കഥ കേ'ുകഴിയുമ്പോള്‍ എിലെ ബിസിനസുകാരന്‍ ആദ്യം ചിന്തിക്കുത് ഇതെങ്ങനെ മാര്‍ക്കറ്റ് ചെയ്യാമൊണ്. ഏതുതരം പ്രേക്ഷകരെ ഉദ്ദേശിച്ചാണ് സിനിമ എടുക്കുതെ് ആദ്യം തീരുമാനിക്കും. ആട് എടുത്തത് 'പക്കാ എന്റര്‍ടെയ്‌നര്‍' എ നിലയ്ക്കാണ്. കു'ികള്‍ക്കും തമാശ ഇഷ്ടപ്പെടുവര്‍ക്കും രസിക്കു തരത്തിലാണ് അതിന്റെ മേക്കിങ് ഡിസൈന്‍ ചെയ്തത്. ഭക്ഷണവുമായി താരതമ്യം ചെയ്തു പറയുകയാണെങ്കില്‍ , കൊച്ചുകു'ികളാണ് ഗെസ്റ്റ് എങ്കില്‍ പിസയും ബര്‍ഗറും വിളമ്പും. പ്രായമായവര്‍ക്ക് അത് ഇഷ്ടമാവാത്തതിന്റെ പേരില്‍ അതിന് രുചിയില്ലെ് അര്‍ത്ഥമില്ല. തീയേറ്ററിലേക്ക് ആര് വരണമെ് ആദ്യം ത െധാരണയുണ്ടായിരിക്കും. അവരെ തൃപ്തിപ്പെടുത്തിയാല്‍ സിനിമ വിജയിച്ചു. ജൂ കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടു ഒരു കഥയാണ്.

* നായികയെ കേന്ദ്രീകരിച്ചു പറയു കഥയുടെ മാര്‍ക്കറ്റ് എങ്ങനെയാണ്?
'ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍' എുള്ള എന്റെ ചിത്രത്തിലെ കേന്ദ്രകഥാപാത്രം ഒരു സ്‌കൂള്‍കു'ിയാണ്. പുതുമുഖ സംവിധായകരായിരുി'ും, അത് വിജയിച്ചു. പ്രേക്ഷകര്‍ അത്തരത്തില്‍ ഒപ്പം നില്‍ക്കുതാണ് പുതിയ കാര്യങ്ങള്‍ ചെയ്യാനുള്ള പ്രേരണ. അഹമ്മദ് കബീര്‍ എ പുതുമുഖ സംവിധായകന്‍ ജൂണിന്റെ സ്‌ക്രിപ്റ്റ് വായിച്ചുകേള്‍പ്പിച്ചതും ഞാന്‍ ഓക്കേ പറഞ്ഞത് അങ്ങനൊരു ധൈര്യംകൊണ്ടാണ്. നല്ല കഥ ആയിരുി'ും നിര്‍മാതാവിനെ കി'ാതെ ഒര വര്‍ഷമായി നടക്കുകയായിരുു ആ ചെറുപ്പക്കാരന്‍. സംസ്ഥാന അവാര്‍ഡ് നേടിയ രജീഷയില്‍ ജൂ ഭദ്രമാണെ് എനിക്ക് തോി. ആ തീരുമാനം ശരിയായിരുു. കഥാപാത്രത്തിനുവേണ്ടി ഏതറ്റം വരെ പോകാനും തയ്യാറായ നായികയെ കി'ുക അത്ര എളുപ്പമല്ല. വണ്ണം കുറച്ചും മുടിമുറിച്ചുമൊക്കെ പൂര്‍ണമായും സിനിമയ്ക്കുവേണ്ടി രജീഷ സഹകരിച്ചു. ജോജു ജോര്‍ജിന്റെയും സത്യം ശിവം സുന്ദരത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിരു അശ്വതിയുടെയും മകളായാണ് രജീഷ അഭിനയിക്കുത്.

* നടനായും നിര്‍മാതാവായും അഭിമാനം തോിയ മുഹൂര്‍ത്തങ്ങള്‍?
നൂറോളം പുതുമുഖങ്ങളെവച്ച് 'അങ്കമാലി ഡയറീസ്' എ ചര്‍ച്ച ചെയ്യപ്പെ' ചിത്രത്തിന്റെ നിര്‍മാതാവാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ആടിന്റെ ആദ്യഭാഗം ഫ്‌ളോപ്പ് ആയിരുി'ും രണ്ടാം ഭാഗമെടുത്ത് വിജയിപ്പിക്കാന്‍ സാധിച്ചതും വലിയ നേ'മായി കാണുു. നമ്മള്‍ എന്താണോ, അതില്‍ നി് വ്യത്യസ്തമായി മാറുതിനെയാണ് അഭിനയം എ വാക്കുകൊണ്ട് അര്‍ത്ഥമാക്കുത്. അങ്ങനെ നോക്കിയാല്‍, ജീവിതത്തില്‍ വളരെ സീരിയസായ എനിക്ക് ആടിലെ 'സര്‍ബത്ത് ഷമീര്‍' എ കഥാപാത്രത്തിലൂടെ ആളുകളെ ചിരിപ്പിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. 'മങ്കി പെി'ലെ അദ്ധ്യാപകന്‍ എെപോലെ ത െപെ'െ് ദേഷ്യം വരു സ്ട്രിക്ട് ആയ ആളാണ്. അങ്ങനെ അഭിനയിക്കാന്‍ എ െസംബന്ധിച്ച് പ്രയാസമില്ല. 'നീന'യിലേതും നടനെ നിലയില്‍ സംതൃപ്തി നല്‍കിയ വേഷമാണ്. സ്‌ക്രീനില്‍ നമ്മള്‍ കരയുതുകണ്ട് ഒരാളുടെ കണ്ണുനിറഞ്ഞൊെക്കെ കേള്‍ക്കുമ്പോള്‍ സന്തോഷം തോിയി'ുണ്ട്.

* പ്ലാന്‍ ചെയ്യുതുപോലെ കാര്യങ്ങള്‍ കൊണ്ടുപോകാന്‍ കഴിയുതിന്റെ രഹസ്യം?
ഇ് എഴുല്‍േക്കുമ്പോള്‍ ഒരു കാര്യം ചെയ്‌തേക്കാം എു കരുതുതല്ല എന്റെ രീതി. അടുത്ത ഒരു അഞ്ച് വര്‍ഷം എന്തുചെയ്യണമൊണ് പ്ലാന്‍ ചെയ്തുവച്ചിരിക്കുത്. എന്തെങ്കിലും കാരണവശാല്‍ 'പ്ലാന്‍ എ' പൊളിഞ്ഞാല്‍, സ്‌റ്റെപ്പിനി എ നിലയില്‍ 'പ്ലാന്‍ ബി'യും റെഡിയാണ്. സിനിമയ്‌ക്കൊപ്പം ത െകൃഷിയിലും റെസ്‌റ്റോറന്റ് ബിസിനസിലും കൈവയ്ക്കുക എതാണ് ഇനിയുള്ള ലക്ഷ്യം. ഒ് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് പ്രതീക്ഷിക്കാം. കടപ്പാട്: മംഗളം  
വിജയത്തിന്റെ  വിജയ് ബാബു മാജിക്  (മീട്ടു റഹ്മത്ത് കലാം) വിജയത്തിന്റെ  വിജയ് ബാബു മാജിക്  (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക