Image

പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ജസീക എലിസബത്ത് സിംസിന്

അനില്‍ പെണ്ണുക്കര Published on 13 February, 2019
പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ജസീക എലിസബത്ത് സിംസിന്
അകാലത്തില്‍ മരണപ്പെട്ട പ്രവീണ്‍ വര്‍ഗീസിന്റെ ഓര്‍മ്മയില്‍ പ്രവീണ്‍ വര്‍ഗീസിന്റെ കുടുംബം ഏര്‍പ്പെടുത്തുന്ന വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ് ജേതാവിനെ പ്രഖ്യാപിച്ചു . 2019ലെ മികച്ച ക്രിമിനല്‍ ജസ്റ്റിസ് സ്റ്റുഡന്റിനുള്ള പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌ക്കോളര്‍ഷിപ്  പുരസ്‌കാരം ഫ്‌ളയര്‍ഫില്‍ഡില്‍ നിന്നുള്ള ക്രിമിനല്‍ ജസ്റ്റിസ് വിദ്യാര്‍ത്ഥിയായ ജസീക എലിസബത്ത് സിംസ് നല്‍കും. ക്രിമിനല്‍ ജസ്റ്റിസില്‍ പി എച്ഛ് ഡി ചെയ്യണമെന്നുള്ള ആഗ്രഹമുള്ള വിദ്യാര്‍ത്ഥിനി കൂടിയാണ് ജസീക. ഫെബ്രുവരി പതിനാറിന്  പ്രവീണ്‍ വര്‍ഗീസ് പഠിച്ച കാര്‍ബോണ്ടാലേ  സൗത്തേണ്‍ ഇല്ലിനോയിസ്  യൂണിവേഴ്‌സിറ്റി ((SIU) യില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഇല്ലിനോയിസ്  മുന്‍  Lt.ഗവര്‍ണ്ണര്‍   ഷീലാ  സൈമണ്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും. 

പ്രാദേശിക സ്‌കൂളുകളിലെ നിരവധി വിദ്യാര്‍ത്ഥികളുടെ അപേക്ഷകളില്‍ നിന്ന് നിരവധി അച്ചീവ്‌മെന്റുകള്‍ നേടിയ ജെസീക്കയെ തെരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്ന് വര്‍ഗീസ് കുടുംബം അറിയിച്ചു.അകാലത്തില്‍ പൊലിഞ്ഞു പോയ പ്രവീണ്‍ വര്‍ഗീസിന്റെ കുടുംബം തങ്ങളുടെ മകന്റെ കൊലപാതകിയെ  നിയമത്തിന്റെ മുന്നില്‍  എത്തിക്കുകയൂം   തുടര്‍പോരാട്ടത്തിന്റെയും കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ മകന്റെ ഓര്‍മ്മകള്‍ക്ക്മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. പ്രവീണിനെപ്പോലെ ക്രിമിനല്‍ ജസ്റ്റിസ്
പഠിക്കാനാഗ്രഹിക്കുന്ന സൗത്തേണ്‍ ഇലിനോയിസിലെ വിദ്യാര്‍ത്ഥികളെ വര്‍ഗീസ് കുടുംബം സ്‌കോളര്‍ഷിപ് നല്‍കി ആദരിക്കുവാന്‍ തീരുമാനമെടുത്തത് വലിയ മാതൃകയും ,മകനോടുള്ള സ്‌നേഹത്തിന്റെ ആഴവും വെളിവാക്കുന്ന മഹനീയ മുഹൂര്‍ത്തമാണെന്നു നിസംശയം പറയാം. പ്രവീണിന്റെ ജീവിതകഥ വളര്‍ന്നു വരുന്ന കുട്ടികള്‍  എന്നും ഓര്‍ക്കണമെന്നും നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തണമെന്നും പ്രവീണിന്റെ മാതാവ് ലൗലി വര്‍ഗീസ് പറഞ്ഞു. ക്രിമിനല്‍ ജസ്റ്റിസില്‍ ഉന്നതിയില്‍ എത്തണമെമെന്നായിരുന്നു  പ്രവീണ്‍ വര്‍ഗീസിന്റെ ആഗ്രഹം .
വധക്കേസ് മാധ്യമ ശ്രദ്ധയില്‍പ്പെടുത്തി ലൗലി വര്‍ഗീസിനൊപ്പം പോരാട്ടത്തിനിറങ്ങിയ മാധ്യമ പ്രവര്‍ത്തക മോനിക്ക സുക്ക തന്റെ എഫ് ബി പേജിലൂടെയാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത് .

ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിച എല്ലാവരോടും വര്‍ഗീസ് കുടുബാംഗങ്ങളുടെ പേരില്‍ നന്ദി മോണിക്ക സുക്ക നന്ദി അറിയിച്ചു .
ഞങ്ങള്‍ക്ക് ഈ വര്‍ഷം വളരെയധികം അപേക്ഷകള്‍ ലഭിച്ചിരുന്നു . സ്‌കോളര്ഷിപ്പിനായി  അപേക്ഷിച്ച എല്ലാവര്‍ക്കും  സൗഭാഗ്യം നേരുകയാണ്
ജസീക്കയുടെ നേട്ടം മികവാര്‍ന്നതും അതുല്യവുമാണ്.ഈ നേട്ടം ജീവിതത്തിന്റെ എല്ലാ രംഗത്തും തുടരുവാന്‍ ജെസീക്കയ്ക്ക് സാധിക്കട്ടെ എന്ന് മോണിക്ക സൂക്ക ആശംസിച്ചു .

പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ജസീക എലിസബത്ത് സിംസിന് പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ജസീക എലിസബത്ത് സിംസിന് പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ജസീക എലിസബത്ത് സിംസിന് പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ജസീക എലിസബത്ത് സിംസിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക