Image

നെടുമ്പാശ്ശേരിയില്‍ പേപ്പര്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 17 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

Published on 13 February, 2019
നെടുമ്പാശ്ശേരിയില്‍ പേപ്പര്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 17 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
 
തിരുവനന്തപുരം: പേപ്പര്‍ രൂപത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 17 ലക്ഷം രൂപ വിലവരുന്ന അരക്കിലോ സ്വര്‍ണപ്പേപ്പറുമായി വിമാനയാത്രക്കാരന്‍ പിടിയില്‍.

കോവളം സ്വദേശി അഭിലാഷിനെ(28)യാണ്‌ തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ്‌ വിഭാഗം പിടികൂടിയത്‌. ഹാര്‍ഡ്‌ബോര്‍ഡിന്റെ പാളികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

ചൊവ്വാഴ്‌ച രാവിലെ ബഹ്‌റൈനില്‍ നിന്ന്‌ തിരുവനന്തപുരത്തേക്കു വന്ന ഗള്‍ഫ്‌ എയര്‍ വിമാനത്തിലെ യാത്രക്കാരനാണ്‌ഇയാള്‍. ചെക്ക്‌-ഇന്‍-ബാഗില്‍ സൂക്ഷിച്ചിരുന്ന ഹാര്‍ഡ്‌ബോര്‍ഡ്‌ പെട്ടിയിലെ പാളികള്‍ക്കിടയിലാണ്‌ സ്വര്‍ണം ഒളിപ്പിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക