Image

രാജ്യസഭ അനിശ്ചിത കാലത്തേക്ക്‌ പിരിഞ്ഞു; മുത്തലാഖ്‌-അസം പൗരത്വ ബില്‍ അവതരിപ്പിക്കാനായില്ല

Published on 13 February, 2019
രാജ്യസഭ അനിശ്ചിത കാലത്തേക്ക്‌ പിരിഞ്ഞു; മുത്തലാഖ്‌-അസം പൗരത്വ ബില്‍  അവതരിപ്പിക്കാനായില്ല
ന്യൂഡല്‍ഹി: ബജറ്റ്‌ സമ്മേളനത്തിനായി ചേര്‍ന്ന രാജ്യസഭ അനിശ്ചിത കാലത്തേക്ക്‌ പിരിഞ്ഞു. ഇതോടെ വിവാദമായ രണ്ടു ബില്ലുകള്‍ മോദി സര്‍ക്കാറിന്‌ പാസാക്കാനായില്ല.

ലോക്‌സഭ പാസാക്കിയ വിവാദ മുത്തലാഖ്‌ ബില്ലും അസം പൗരത്വ ബില്ലും ആണ്‌ രാജ്യസഭയില്‍ കടക്കാതെ പോയി.

എസ്‌.പി നേതാവ്‌ അഖിലേഷ്‌ യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞതിനെതിരെ പാര്‍ട്ടി എം.പിമാരും പ്രതിപക്ഷ പാര്‍ട്ടികളും ബഹളം വെച്ചതിനെ തുടര്‍ന്ന്‌ സര്‍ക്കാറിന്‌ പൗരത്വ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല.

വിവിധ വിഷയങ്ങളിലെ പ്രതിപക്ഷ എം.പിമാരുടെ ബഹളത്തെ തുടര്‍ന്നാണ്‌ മുത്തലാഖ്‌ ബില്‍ രാജ്യസഭയില്‍ കൊണ്ടുവരാന്‍ കേന്ദ്രത്തിന്‌ കഴിയാതെ പോയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക