Image

പ്രണയ വിവാഹമില്ല'; വാലന്റൈന്‍സ്‌ ഡേയില്‍ പ്രതിജ്ഞ എടുക്കാന്‍ 10,000 വിദ്യാര്‍ത്ഥികള്‍

Published on 13 February, 2019
പ്രണയ വിവാഹമില്ല'; വാലന്റൈന്‍സ്‌ ഡേയില്‍ പ്രതിജ്ഞ എടുക്കാന്‍ 10,000 വിദ്യാര്‍ത്ഥികള്‍
സൂറത്ത്‌: കമിതാക്കള്‍ക്കായ്‌ ഒരു ദിനം അതാണ്‌ വാലന്റൈന്‍സ്‌ ഡേ. പരസ്‌പരം സ്‌നേഹിക്കുന്നവര്‍ ഈ ദിനത്തില്‍ സമ്മാനങ്ങള്‍ കൈമാറുന്നു, ഇഷ്ടം അറിയിക്കുന്നു.

എന്നാല്‍ ഈ വര്‍ഷത്തെ വാലന്റൈന്‍സ്‌ ദിനത്തില്‍ കുറച്ച്‌ വ്യത്യസ്ഥമായി പ്രണയദിന പ്രതിജ്ഞ എടുക്കാന്‍ ഒരുങ്ങുകയാണ്‌ ഒരു കൂട്ടം വിദ്യാര്‍ഥികള്‍.

ഗുജറാത്തിലെ സൂറത്തിലുള്ള 10,000 ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ്‌ പ്രതിജ്ഞയെടുക്കുന്നത്‌. 'മാതാപിതാക്കളുടെ അനുവാദമില്ലാതെ പ്രണയ വിവാഹം കഴിക്കില്ല' എന്നാണ്‌ ഇവരുടെ പ്രതിജ്ഞ.

ഹാസ്യമേവ ജയതെ എന്ന ഒരു സംഘടനയുടെ ഭാഗമായി ചിരി തെറാപ്പിസ്റ്റായ കമലേഷ്‌ മസാലവാലയാണ്‌ ഈ വിചിത്രമായ പരിപാടിക്ക്‌ നേതൃത്വം നല്‍കുന്നത്‌.

സൂറത്തിലെ 15 സ്‌കൂളുകളിലും കോളേജുകളിലുമായാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. പരിപാടിയുടെ ഭാഗമായി കവി മുകുള്‍ ചോക്‌സി എഴുതിയ കവിതയാണ്‌ കുട്ടികള്‍ പ്രതിജ്ഞയായി ചൊല്ലുക.

ആരുടെയും നിര്‍ബന്ധത്തിന്‌ വഴങ്ങാതെ സ്വന്തം തീരുമാനത്തിലാണ്‌ 10,000 പേര്‍ ഈ പരിപാടിയുടെ ഭാഗമാകുന്നതെന്നാണ്‌ സംഘാടകര്‍ പറയുന്നത്‌.

രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ വിവാഹം കഴിക്കില്ലെന്ന പ്രതിജ്ഞയ്‌ക്കൊപ്പം, പ്രണയബന്ധങ്ങള്‍ക്കില്ലെന്നുമാണ്‌ കുട്ടികള്‍ പ്രതിജ്ഞയിലൂടെ സമ്മതിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക