Image

സി​പി​ഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ നിന്ന് മന്ത്രി രാജു ഇറങ്ങിപ്പോയി

Published on 13 February, 2019
സി​പി​ഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ നിന്ന് മന്ത്രി രാജു ഇറങ്ങിപ്പോയി
കൊ​ല്ലം: സി​പി​ഐ കൊ​ല്ലം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ല്‍ നി​ന്ന് മ​ന്ത്രി കെ.​രാ​ജു ഇ​റ​ങ്ങി​പ്പോ​യി. മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ താ​ത്കാ​ലിക ചു​മ​ത​ല ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ന​ട​ക്കു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് ഇ​റ​ങ്ങി​പോ​യ​ത്. മ​ന്ത്രി രാ​ജു സം​സാ​രി​ക്കു​ന്ന​ത് ഒ​രു വി​ഭാ​ഗം എ​തി​ര്‍​ത്ത​താ​ണ് ഇ​റ​ങ്ങി​പ്പോ​ക്കി​ന് കാ​ര​ണം. 

പാ​ര്‍​ട്ടി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മു​ല്ല​ക്ക​ര ര​ത്നാ​ക​ര​നു കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല ന​ല്‍​കു​ന്ന​ത് എ​തി​ര്‍​പ്പി​ന് കാ​ര​ണ​മാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ല്‍ വാ​ക്കേ​റ്റ​ങ്ങ​ളും ന​ട​ന്നി​രു​ന്നു. ര​ത്നാ​ക​ര​നെ നി​യ​മി​ക്കാ​നു​ള്ള നീ​ക്കം ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്ന് പ്ര​കാ​ശ് ബാ​ബു- കെ ​ഇ​സ്മാ​യി​ല്‍ വി​ഭാ​ഗം ആ​രോ​പി​ച്ചി​രു​ന്നു.

ചൊ​വ്വാ​ഴ്ച ചേ​ര്‍​ന്ന സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​മാ​ണ് എ​ന്‍.​അ​നി​രു​ദ്ധ​നെ കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു നി​ന്നു മാ​റ്റാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​നം സം​ബ​ന്ധി​ച്ച്‌ ഭി​ന്ന​ത​ക​ള്‍ നി​ല​നി​ല്‍​ക്കെ മു​ല്ല​ക്ക​ര ര​ത്നാ​ക​ര​നെ താ​ത്കാ​ലി​ക സെ​ക്ര​ട്ട​റി​യാ​യി ന​ട​പ​ടി ച​ര്‍​ച്ച ചെ​യ്യാ​നാ​ണ് ഇ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ചേ​ര്‍​ന്ന​ത്. 

സം​സ്ഥാ​ന കൗ​ണ്‍​സി​ലി​ല്‍ ന​ട​പ​ടി​യി​ല്‍ എ​തി​ര​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താ​ന്‍ വേ​ണ്ടി മ​ന്ത്രി രാ​ജു സം​സാ​രി​ച്ച്‌ തു​ട​ങ്ങി​യ​പ്പോ​ള്‍ മു​ല്ല​ക്ക​ര ര​ത്നാ​ക​ര​നെ അ​നു​കൂ​ലി​ക്കു​ന്ന വി​ഭാ​ഗം അ​ത് ത​ട​യു​ക​യാ​യി​രു​ന്നു. മ​ന്ത്രി രാ​ജു​വി​ന്‍റെ അ​ഭി​പ്രാ​യം സം​സ്ഥാ​ന കൗ​ണ്‍​സി​ലി​ലാ​ണ് പ​റ​യ​ണ്ട​ത്. ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഘ​ട​ക​ത്തി​ല്‍ അ​ല്ലെ​ന്നു​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ വാ​ദം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക