Image

മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറിപ്പ് വിടവാങ്ങിയിട്ട് ഇന്നേക്ക്‌ മൂന്ന് വര്‍ഷം

Published on 13 February, 2019
മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറിപ്പ് വിടവാങ്ങിയിട്ട് ഇന്നേക്ക്‌ മൂന്ന് വര്‍ഷം
മയാളത്തിലെ പ്രശ്‌സത കവിയായിരുന്നു ഒ.എന്‍.വി കുറിപ്പ്. ഒ.എന്‍.വി. എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്നുവെങ്കിലും ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്നാണ് പൂര്‍ണ്ണനാമം.കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ എന്‍ കൃഷ്ണകുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 അത്തം നക്ഷത്രത്തില്‍ ജനനം.ഈ ദമ്ബതികളുടെ മൂന്നുമക്കളില്‍ ഏറ്റവും ഇളയമകനാണ് ഒ എന്‍ വി എട്ടു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും 1948-ല്‍ ഇന്റര്‍മീഡിയറ്റ് പാസ്സായ ഒ.എന്‍.വി കൊല്ലം എസ്.എന്‍.കോളേജില്‍ ബിരുദപഠനത്തിനായി ചേര്‍ന്നു.1952-ല്‍ സാമ്ബത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തു.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും 1955-ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
1957 മുതല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായി.1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു.ഇപ്പോള്‍ കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക