Image

ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ കെ.സി.എസ്. അനുശോചനയോഗം വെള്ളിയാഴ്ച

റോയി ചേലമലയില്‍- സെക്രട്ടറി, കെ.സി.എസ്. Published on 13 February, 2019
ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ കെ.സി.എസ്. അനുശോചനയോഗം വെള്ളിയാഴ്ച
ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റായിരുന്ന ശ്രീ.ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ നിര്യാണത്തിലുള്ള അനുശോചനയോഗം ഫെബ്രുവരി 15-ാം തീയതി വൈകുന്നേരം 7 മണിക്ക് ഡെസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ വച്ച് നടത്തുന്നു.

ചിക്കാഗോ ക്‌നാനായ കാത്തിലിക് സൊസൈറ്റിയുടെ പ്രസിഡന്റ്, ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റ്, ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റ്, ചിക്കാഗോയിലെ രണ്ട് ക്‌നാനായ പള്ളികളുടെയും ട്രസ്റ്റി, ചിക്കാഗോ KCYL സ്ഥാപക പ്രസിഡന്റ് തുടങ്ങിയ വിവിധ നിലകളില്‍ ചിക്കാഗോയിലെ ക്‌നാനായ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ശ്രീ.ജോയിച്ചന്‍. അതോടൊപ്പം തികഞ്ഞ ഒരു മനുഷ്യസ്‌നേഹിയും കലാകാരനും ബിസിനസ്സുകാരനുമായിരുന്ന അദ്ദേഹത്തിന് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഒരു സുഹൃദ് വലയവുമുണ്ട്. 

ജോയിച്ചന്റെ മരണവാര്‍ത്ത അറിഞ്ഞ ഉടന്‍, മുന്‍ നിശ്ചയിച്ചിരുന്ന കെ.സി.എസിന്റെ പ്രവര്‍ത്തന ഉല്‍ഘാടന പരിപാടികള്‍ മാറ്റിവയ്ക്കുകയുണ്ടായി. തല്‍സമയം ജോയിച്ചന്റെ ആത്മശാന്തിക്കായി ക്‌നാനായ സെന്ററില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തുകയുണ്ടായി. ഫാ.തോമസ് മുളവനാല്‍, കെ.സി.എസ്. ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജോയിച്ചനോടൊപ്പം പ്രവര്‍ത്തിച്ച കെസി.എസ്്. കെസിസിഎന്‍എ, പാരീഷ് ഭാരവാഹികളും സുഹൃത്തുക്കളും ജോയിച്ചന്റെ കരുതലും കരണയും ഏറ്റുവാങ്ങിയ അനേകരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഈ അനുസ്മരണ സമ്മേളനത്തിലേക്ക് ചിക്കാഗോയിലെ മുഴുവന്‍ ജനങ്ങളേയും സ്വാഗതം ചെയ്യുന്നതായി കെ.സി.എസ്. പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അറിയിച്ചു.


ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ കെ.സി.എസ്. അനുശോചനയോഗം വെള്ളിയാഴ്ച ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ കെ.സി.എസ്. അനുശോചനയോഗം വെള്ളിയാഴ്ച ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ കെ.സി.എസ്. അനുശോചനയോഗം വെള്ളിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക