Image

ചാലക്കുടിക്കാരന്‍ ചങ്ങാതിയ്ക്ക് പുതുജീവന്‍ നല്‍കി ചാലക്കുടിയിലെ കുട്ടികള്‍

Published on 13 February, 2019
ചാലക്കുടിക്കാരന്‍ ചങ്ങാതിയ്ക്ക് പുതുജീവന്‍ നല്‍കി ചാലക്കുടിയിലെ കുട്ടികള്‍

കലാഭവന്‍മണി വാങ്ങിയ ഓട്ടോയ്ക്ക് പുതുജീവന്‍. കലാഭവന്‍മണിയുടെ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ഓട്ടോ പ്രളയത്തില്‍ മുങ്ങി നശിച്ചു കിടക്കുന്ന വാര്‍ത്ത മലയാളിയുടെ മനസില്‍ ഏറെ വേദനയുണ്ടായക്കിയിരുന്നു. ഇപ്പോഴിതാ ആ ഓട്ടോയ്ക്ക് പുതുജീവന്‍ വന്നിരിക്കുകയാണ്. ചാലക്കുടിയിലെ കുട്ടികള്‍ വാര്‍ത്തകണ്ടതിനു ശേഷം ഓട്ടോ വൃത്തിയാക്കുകയായിരുന്നു. ഓട്ടോ പഴയതുപോലെയായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇപ്പോഴും ആരാധകര്‍ ചാലക്കുടിയിലെ വീട് തേടി എത്താറുണ്ട്. അവരില്‍ ആരോ എടുത്ത ചിത്രമാവണം ഇപ്പോള്‍ പ്രചരിക്കുന്നത്. ആ ഓട്ടോ ശരിയാക്കി അവന് ഓടിക്കാന്‍ കൊടുക്കണം എന്നുണ്ട്. പക്ഷേ അതിനുള്ള ഒരു സാഹചര്യം ഇപ്പോഴില്ല. പ്രളയം വന്‍നാശം വിതച്ചപ്പോഴും ചാലക്കുടിപ്പുഴ മണിച്ചേട്ടനോട് കാണിച്ച സ്‌നേഹം വേറൊന്നാണ്. അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് ഒരു കേടുപാടും സംഭവിച്ചില്ല. ശക്തമായ ഒഴുക്കില്‍ പോലും ആ പ്രതിമയ്ക്ക് ചുറ്റും വച്ചിരുന്ന വസ്തുക്കളും ഒലിച്ചുപോയില്ല. അത് വലിയ അത്ഭുതമായിരുന്നുവെന്ന് കലാഭവന്‍ മണിയുടെ അനുജന്‍ രാമകൃഷ്ണന്‍ പറഞ്ഞു.

പ്രളയത്തിന് ശേഷം എല്ലാം തകര്‍ന്ന അവസ്ഥയിലാണ്. അറിയാല്ലോ വീടിന്റെ ഒരുനിലയോളം വെള്ളത്തില്‍ മുങ്ങിപ്പോയി. അദ്ദേഹത്തിന്റെ ഇഷ്ടവാഹനങ്ങളെല്ലാം വെള്ളം കയറി നശിച്ചു. അക്കൂട്ടത്തില്‍ ചില കാറുകള്‍ കമ്ബനി ഏറ്റെടുത്തിരുന്നു. പജേറോ ശരിയാക്കാന്‍ കൊടുത്തിട്ടുണ്ട്. പിന്നെ ജീവന് തുല്യം സ്‌നേഹിച്ച ബുള്ളറ്റും വെള്ളം കയറി നശിച്ചിരുന്നു. അങ്ങനെ പ്രളയം ചില വേദനകള്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ അതൊന്നും അദ്ദേഹത്തിന്റെ നഷ്ടത്തിന് തുല്യം അല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക