Image

പ്രണയ ദേവാലയങ്ങള്‍ (ജ്യോതിലക്ഷ്മി നമ്പ്യാര്‍)

Published on 13 February, 2019
പ്രണയ ദേവാലയങ്ങള്‍ (ജ്യോതിലക്ഷ്മി നമ്പ്യാര്‍)
സിനിമാറ്റിക്രീതിയിലുള്ളതും, ത്രികോണപ്രേമങ്ങളും, സോഷ്യല്‍ മീഡിയപ്രേമങ്ങളും യുവാക്കളെദിനം പ്രതി കൊലപാതകങ്ങളിലേയ്ക്കും, ആത്മഹത്യകളിലേയ്ക്കും, വിഷാദരോഗങ്ങളിലേയ്ക്കുംനയിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ എന്താണ്യഥാര്‍ത്ഥമായപ്രണയംഅല്ലെങ്കില്‍ അനുരാഗം എന്നവികാരം യുവാക്കള്‍ക്കുള്ളതിരിച്ചറിവിനാകട്ടെ ഈ പ്രണയദിനാഘോഷംപ്രണയം, അനുരാഗംഎന്നഅനുഭൂതിഅതിരുകള്‍ കടന്നുവെറും ശാരീരിക നിര്‍വൃതിയാകുന്നിടത്താണ് അരുതായ്മകള്‍ സംഭവിയ്ക്കുന്നതും. അതേക്കുറിച്ചുള്ളതിരിച്ചറിവാണ്പിന്നീട് ആത്മഹത്യയ്ക്കുംകൊലപാതകങ്ങള്‍ക്കും വിഷാദരോഗങ്ങള്‍ക്കും ഇടവരുത്തുന്നതെന്നുമാതാപിതാക്കളെസ്‌നേഹിയ്ക്കുന്നഓരോയുവാവുംഅറിയണം. അമ്പലവുംപരിസരങ്ങളും, ഇടവഴികളും, അരുവികളും, കാട്ടാറുകളും, കുന്നുകളും, തെളിനിലാവുംകുസൃതികാറ്റും, കുഞ്ഞിക്കിളികളുംപവിത്രമായ പ്രണയത്തിനുഒരുകാലത്ത്ദൃസാക്ഷികളാകുമായിരുന്നു. എന്നാല്‍ സാങ്കേതിക വിദ്യ പുരോഗമിച്ചപ്പോള്‍ പ്രണയവിനിമയം സുഗമമാകുകയും തന്മൂലം പ്രണയമെന്നപവിത്രമായആശയത്തിന്റെപശ്ചാത്തലങ്ങള്‍ മാറുകയും, അതില്‍ കളങ്കംപടരുകയുംചെയ്തു.. വാട്‌സാപ്പിലൂടെസന്ദേശങ്ങള്‍ കൈമാറിയും, അസ്ലീനമായചിത്രങ്ങളുംരംഗങ്ങളുംസോഷ്യല്‍മീഡിയയിലൂടെകൈമാറിയും, പൊതുസ്ഥലങ്ങളിലും റെയില്‍വേസ്‌റ്റേഷനിലും കെട്ടിപ്പിടിച്ചും, മുത്തംകൊടുത്തതുംശാരീരി കപിരിമുറുക്കങ്ങള്‍ക്ക്മാത്രംഅരങ്ങേറുന്നപ്രണയങ്ങള്‍ക്ക്ദിനംപ്രതിദുരൂഹമായഅന്ത്യങ്ങള്‍ സംഭവിച്ചുതുടങ്ങി.

പവിത്രമായ പ്രണയത്തിനു പ്രായമാറ്റത്തോടൊപ്പം ഒരിയ്ക്കലുംമരണം സംഭവിയ്ക്കുന്നില്ല.പ്രകൃതിയുടെസൗന്ദര്യംആസ്വദിയ്ക്കാന്‍, മനുഷ്യസൗന്ദര്യത്തെനിഷ്കളങ്കമായിആസ്വദിയ്ക്കാന്‍ ഓരോരുത്തരിലെയും സ്വഭാവസവിശേഷതകളെതിരിച്ചറിയാന്‍ കഴിവുള്ളവരുടെമനസ്സില്‍ ഒരുപ്രണയദേവാലയംഉണ്ടായിരിയ്ക്കും. സ്ത്രീ പുരുഷന്മാര്‍ പരസ്പരം കണ്ടുമുട്ടി ഇഷ്ടപ്പെടുമ്പോള്‍ അവര്‍ ആ ദേവാലയത്തില്‍ പരസ്പരംഭാര്യാഭര്‍ത്തൃസങ്കല്പങ്ങളോടെപ്രതിഷ്ഠിയ്ക്കുന്നു. പിന്നീട് ആ ദേവാലയത്തില്‍ ഭാവിജീവിതത്തെകുറിച്ചുള്ളസങ്കല്‍പ്പപൂജകള്‍ ആരംഭിയ്ക്കുകയായി. സ്‌നേഹം, വാത്സല്യം, പ്രേമംഅനുരാഗംലാളനപരിചരണംകടമകള്‍ എന്നിവ ആ ഹൃദയദേവാലയത്തിലെനിത്യപുജകളായിമാറുന്നുവാസ്തവത്തില്‍ അത്തരം ക്ഷേത്രങ്ങള്‍ നമ്മുടെ നയനങ്ങള്‍ക്ക് ഗോചരമല്ലെങ്കിലും അവ പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നതാണ്‌സത്യം.ചിലസാഹചര്യത്തില്‍ ഈ ആരാധനപരസ്പരപൂരകങ്ങള്‍ അല്ലാതാകുമ്പോഴും, ഹൃദയദേവാലയംതുറന്നുകാണിയ്ക്കാതെആരാധനനടത്തുമ്പോഴും, വേണ്ടത്രആശയവിനിമയംനടത്താന്‍ കഴിയാത്തസാഹചര്യത്തിലും ഈ ദേവാലയങ്ങള്‍ പുജാരഹിതങ്ങങ്ങളാകുന്നു. ഉത്തരവാദിത്വങ്ങളും, കടമകളുംജീവിതമെന്തെന്നതിരിച്ചറിവും വേണ്ടതിലധികംഉണ്ടാകുമ്പോള്‍ പ്രണയംനിശബ്തമാകുന്നു.

കൗമാരകാലത്തെപ്രണയത്തെ കുറിച്ചോര്‍ക്കുമ്പോള്‍ പലപ്പോഴും എനിയ്ക്കുതോന്നാറുണ്ട് എത്രയോബാലിശമായവികാരവിചാരങ്ങള്‍. പാഴായിപ്പോയകുറെവിലപ്പെട്ടസമയങ്ങള്‍. എന്നിരുന്നാലും ആ കൗമാരകാലത്തെഇഷ്ടങ്ങളെയും, അനിഷ്ടങ്ങളെയും, പ്രതീക്ഷകളെയുംകുറിച്ചോര്‍ക്കുമ്പോള്‍ എന്നുംചുണ്ടില്‍ നുണഞ്ഞിരിയ്ക്കാനൊരുമധുരം. ഒരിയ്ക്കലുംതിരിച്ചുകിട്ടാത്തതാണെങ്കിലും ആനിമിഷങ്ങളുടെഓര്‍മ്മയിലൂടെകൗമാരംതിരിച്ചുകിട്ടുന്നതായഒരുതോന്നല്‍. അഭൗമമായപ്രണയംമനുഷ്യമനസ്സില്‍ അലിഞ്ഞുതീരാത്ത ഹിമകണംതന്നെ.. കൊഴിഞ്ഞുപോയഓരോനിമിഷങ്ങളെയുംകുറിച്ചോര്‍ക്കുമ്പോള്‍ കുറച്ചുനേരത്തേയ്‌ക്കെങ്കിലുംപിണക്കങ്ങളുംഇണക്കങ്ങളുംകുസൃതികളുംനിറഞ്ഞകൗമാരത്തില്‍ തിരിച്ചെത്തിയഅനുഭൂതിയിലേക്ക്മനസ്സ്വഴുതിവീഴുന്നു.
പരസ്പരംഅനുവാദംചോദിച്ചായിരുന്നോ ഈ ആത്മാര്‍ത്ഥമായസ്‌നേഹം. പലപ്പോഴുംപറയണമെന്നുണ്ട്. പക്ഷെപരസ്പരംദിവസവുംഅടുത്ത്കാണാന്‍ പോലുംനിവൃത്തിയില്ലാത്ത സദാചാരത്തിന്റെനിരപലകകള്‍. ദൂരെനിന്നുംപരസ്പരംകാണുന്നതുതന്നെഒരുനിര്‍വൃതിയാണ്.

പരസപരംപറഞ്ഞിട്ടില്ല എന്നെയുള്ളൂരണ്ടുമനസ്സുകളുടെയുംസഞ്ചാരംഏകദേശംഒരേദിശയില്‍ത്തന്നെ. ഈ വരവ്യഥാര്‍ത്ഥത്തില്‍ പുസ്തകത്തിനുവേണ്ടിയൊന്നുമല്ലഒന്ന്കാണണംഒന്നും പറഞ്ഞില്ലെങ്കിലും ഒരുപുഞ്ചിരിയെങ്കിലുംസമ്മാനകയ്ക്കാമല്ലോ!തളത്തിലിരുന്നുപുസ്തകത്തില്‍ കണ്ണുംനട്ടിരുന്നുസ്വപ്നംകാണുന്ന എനിയ്ക്കറിയാംഉമ്മറത്തിണ്ണയിലിരുന്നെന്തിനാണ് ഇത്രയുംഉറക്കെസംസാരിയ്ക്കുന്നതെന്നു. ഞാനുംപ്രതീക്ഷിച്ചിരുന്നു. എന്ത്കാരണംപറഞ്ഞുഉമ്മറത്തുവരും? പുസ്തകംആവശ്യപ്പെട്ടാല്‍ മാത്രമേഞാന്‍ പുറത്ത്മുഖംകാണിയ്ക്കുകയുള്ളുഎന്ന്അവനുഅറിയാമായിരുന്നു. പരസ്പരംസംസാരിച്ച്മതിയാകാത്തവീര്‍പ്പുമുട്ടല്‍. ഇത്ഞങ്ങളുടെകാര്യത്തില്‍ മാത്രമല്ല. പലപ്രണയബന്ധങ്ങളുംഇതുപോലെപരസപരംആശയവിനിമയംനടത്താനാകാതെമനസ്സില്‍ മാത്രംവിരിഞ്ഞുകൊഴിഞ്ഞപ്രണയങ്ങളാകാറുണ്ട്.

തറവാട്ടിലെ, ചൈതന്യത്താല്‍ കത്തിജ്വലിയ്ക്കുന്നനേത്രങ്ങളോടെ, ദിനരാത്രങ്ങളില്‍ അനുഗ്രഹംഒഴുകികൊണ്ടിരിയ്ക്കുന്നദേവിയ്ക്ക്, ദേവിസന്നിധിയില്‍ നില്‍ക്കുന്നചെമ്പരത്തിയില്‍ നിന്നുംപൂപറിച്ച്‌സമര്‍പ്പിയ്ക്കാന്‍ മത്സരിയ്ക്കുന്നഞാനുംഅവനും.ഒരുദിവസംഎന്നെക്കാളുംകൂടുതല്‍ പൂദേവിയ്ക്ക്‌സമര്‍പ്പിച്ചാല്‍ ദൂരെനിന്നാണെങ്കിലുംകാണാന്‍ കഴിയുന്നത്പരിഭവത്താല്‍ കുത്തിവീര്‍പ്പിച്ചഎന്റെമുഖമായിരിയ്ക്കും. അതില്‍ ആനന്ദംകണ്ടെത്തിയിട്ടാകാംപലപ്പോഴുംഞാന്‍ കാവിലെത്തുന്നതിനുമുന്‍പ്അവന്‍ പൂമുഴുവന്‍ പറിച്ച്‌ദേവിയ്ക്ക്‌സമര്‍പ്പിച്ചിരുന്നത്.
അശ്വതിചേച്ചിയുടെവിവാഹത്തിന്‌പോയ ആ ദിവസംഞാന്‍ ഓര്‍ക്കുകയാണ്. വീതിയിലുള്ളകാസവുകരയുള്ളസെറ്റുസാരിയും, സ്വര്‍ണ്ണനിറത്തിലുള്ളബ്ലൗസും, കുളിച്ച്കുളിമെടയിട്ടഅരയ്‌ക്കൊപ്പംഇറങ്ങികിടക്കുന്നതലമുടിയില്‍ നിറയെമുല്ലപ്പൂചൂടി, കണ്ണെഴുതിപൊട്ടുതൊട്ട്എനിയ്ക്കുതന്നെമനസ്സില്‍ ഒരുഅഹങ്കാരംഉണ്ടായിരുന്നുഞാന്‍ ഒരുസുന്ദരിയായിലോഎന്ന്.ഒരുപക്ഷെഅവനുംഎന്നെപോലെഅഹങ്കരിച്ചിരിയ്ക്കുംഎന്നുംഅവളില്‍ കാണാത്തസൗന്ദര്യംഎന്ന്.

കൂട്ടുകാരോടുംബന്ധുക്കളോടുംകുശലംപറയുന്നതിനിടയിലുംഞാനുംഒളികണ്ണിട്ടുനോക്കി ആ താലികെട്ടിന്റെതിരക്കിനിടയിലുംരണ്ടുകണ്ണുകള്‍ ശ്രദ്ധിച്ചിരുന്നത്എന്നെമാത്രമല്ലേ! എല്ലാപെണ്ണുങ്ങള്‍ക്കുംഅറിയാംകുട്ടന്‍ ഒരുവായ്‌നോക്കിയാണെന്നു. അന്നത്തെഭാഷയില്‍ പറഞ്ഞാല്‍ ലയിന്‍ അടിയിലും, ഷൈന്‍ ചെയ്യലിലുംഅവനു ബിരുദാനന്തരബിരുദമുണ്ടെന്നു. ഞാന്‍ ഒരുതെറ്റുംചെയ്തില്ലല്ലോകുട്ടന്‍ ചോദിച്ചഎന്തിനോഒന്ന്ചിരിച്ചുമറുപടിപറഞ്ഞു. അതിനാണോഒരാഴ്ചക്കാലംകാരണങ്ങള്‍ ഉണ്ടാക്കിവരായാതെയുംകണ്ടഭാവംനടിയ്ക്കാതെയുംനടന്നത്. ഈ പരിഭവംഅധികകാലംതുടരാന്‍ ആവാനാകില്ലെന്ന്എനിയ്ക്കറിഞ്ഞുകൂടെ! കാണാതെഎനിയ്ക്കുംവിഷമംതോന്നി. എന്നാലുംഞാനുംവാശികാരിയല്ലേ!

കുടുംബസര്‍പ്പക്കാവില്‍ വര്ഷംതോറും ഉണ്ടാകുന്നആയില്യംഞങ്ങള്‍ക്ക്ഒരുപ്രത്യേകദിവസമായിരുന്നു. കാട്ടിലുംപറമ്പിലുംനടന്നുകളിച്ചും, കണ്ണിമാങ്ങപെറുക്കിയുംമാമ്പഴംപൊട്ടിച്ചുംപൂപറിച്ചുംനടന്നിരുന്ന ഞങ്ങള്‍ക്ക് സര്‍പ്പദൈവങ്ങളെ വളരെ ഭക്തിയും പേടിയുമായിരുന്നു. അച്ഛന്‍ പറയുംപൊന്തക്കാട്ടില്‍ ഒരുപേടിയില്ലാതെനടക്കുമ്പോള്‍ നാഗങ്ങള്‍ തന്നെരക്ഷിയ്ക്കണംകുട്ടികളെ " എന്ന്.വീട്ടില്‍ നിന്നും മൂന്നുനാല് കിലോമീറ്റര്‍ നടന്നാല്‍ മാത്രമേതറവാട്ടില്‍ എത്താല്‍ കഴിയു. അവിടേക്കാണെങ്കില്‍ വാഹനസൗകര്യങ്ങള്‍ ഒന്നുംതന്നെയില്ലഞങ്ങളുടെഗ്രാമത്തില്‍നിന്നുംഒരുപാടവുംകുന്നുംമറികടന്നാല്‍ മാത്രമേഅവിടെഎത്തിച്ചേരാന്‍ കഴിയൂ.

യൂക്കാലിയുംആകോരിചെടിയുംനിറഞ്ഞുനില്‍ക്കുന്നകുന്നുംകതിരേന്തിനില്‍ക്കുന്നപാടവുംനടന്നുകൊണ്ടുള്ള ഈ യാത്രഞങ്ങള്‍ കുട്ടികള്‍ക്ക്ഒരുവിനോദയാത്രയായിരുന്നു. തിരിച്ചുവരുമ്പോള്‍ ഇടയ്ക്ക്കഴിയ്ക്കാന്‍ സര്‍പ്പങ്ങള്‍ക്കുനേദിച്ചഅവലും, ശര്‍ക്കരയുംഇളനീരും. ഇത്രയുംദൂരംനടന്നുതളരാന്‍ആകോരിപ്പഴങ്ങള്‍ ഞങ്ങളെആനുവദിയ്ക്കിലായിരുന്നു.മുള്ളുകള്‍ മാറ്റിപറിച്ചുതിന്ന ആകോരിപ്പഴങ്ങളുടെമധുരംവര്ഷങ്ങള്ക്കുശേഷവുംഎന്റെനാവില്‍ തളംകെട്ടിനില്‍ക്കുന്നു.എന്നാല്‍ എനിയ്ക്കുംഅവനും ഈ യാത്രയിലുണ്ടായിരുന്നഉത്സാഹംഭക്തിയാണോഎന്നറിയില്ല്. എല്ലാവരില്‍നിന്നുംഒരല്‍പംമാറിനടന്ന്എന്തെങ്കിലുംതമ്മില്‍ കുശലംപറയാമല്ലോ, കണ്ണുംകണ്ണും നട്ട്പരസ്പരംഒന്ന്അടുത്ത്കാണാമല്ലോ, കുന്നിന്‍ മുകളിലെപാറക്കൂട്ടങ്ങള്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക്കയറാന്‍ വിഷമമാകുമ്പോള്‍ ആണ്‍കുട്ടികള്‍ കൈതന്നുഞങ്ങളെസഹായിയ്ക്കുമ്പോള്‍, ആദ്യംമനസ്സില്‍ ഒരുനാണംപൂവിടുംഎങ്കിലും പരസ്പരം ഒരുസ്പര്‍ശനസുഖംഅനുഭവിയ്ക്കാമല്ലോ ഇതൊക്കെയായിരുന്നുഎനിയ്ക്കുംഅവനും ഈ യാത്രതന്നിരുന്നഉത്സാഹം. എന്തൊരുശ്രദ്ധയായിരുന്നു ആ യാത്രയില്‍ എന്നെ, ആകോരിചെടിയുടെഒരുമുള്ളുപോലുംനോവിയ്ക്കാതെഅവിടെഎത്തിതിരിച്ചെത്തുംവരെഎന്നെപരിചരിയ്ക്കുമ്പോള്‍ അവിടെവാത്സല്യം, ഉത്തരവാദിത്വം, സ്‌നേഹംഎന്നിവഭാവിവരന്റെമനസ്സില്‍ പീലിവിടര്‍ത്തിയാടിയിരുന്നു.

മേടമാസത്തിലെ വിഷു. പുതിയവര്ഷംപിറപ്പിന്റെ സന്തോഷത്തിമര്‍പ്പില്‍ എല്ലാവരുംകണികണ്ടുണര്‍ന്നു. അച്ഛന്‍ ഞങ്ങള്‍ക്ക്വിഷുകൈനീട്ടംതന്നു .പടക്കവുംകമ്പിപൂത്തിരിയുംകത്തിച്ച്ആഹ്ലാദിച്ചു. ഇനിഎല്ലാവരുംകൂടിവിഭവങ്ങള്‍ഒരുക്കുന്നതിരക്കിലാണ്. ആ കൊച്ചുവെളുപ്പാന്‍ കാലത്തുതന്നെഅവന്‍ എല്ലാവരെയുംആശംസകള്‍ അറിയിയ്ക്കാനെത്തി.

അവനുഎന്നോടും എനിയ്ക്ക്അവനോടുംആശംസകള്‍ അറിയിയ്ക്കണമെന്നുണ്ട്. തിരിച്ചുപോകുന്നനേരത്ത്കയ്യിലിരുന്നപുസ്തകംഎനിയ്ക്കുനേരെനീട്ടിഗൗരവത്തോടെപറഞ്ഞു " എന്തോപഠിയ്ക്കാനുള്ളത്ഞാന്‍ ഇതില്‍ വായിച്ചു. മറക്കുന്നതിന്മുന്‍പ്തരാമെന്നുകരുതി" .പെട്ടെന്നവിടെനിന്നുംതിരിച്ചുപോയി. എല്ലാവരുടെയുംമുന്നില്‍ വച്ച് ആ പുസ്തകംതുറന്നുനോക്കാന്‍ ഞാന്‍ പേടിച്ചു. വടയ്‌ക്കേഅകത്ത്പുസ്തകങ്ങള്‍ ചിന്നിച്ചിതറികിടക്കുന്നമേശയ്ക്കുമുകളില്‍ ഒന്നുരണ്ട്പുസ്തകങ്ങള്‍ക്ക് താഴെആപുസ്തകംവച്ചു. എല്ലാവരുടെയുംശ്രദ്ധമാറിഎന്ന്കണ്ടപ്പോള്‍ മെല്ലെചെന്നുതുറന്നുനോക്കി. പുസ്തകതാളില്‍ നിവര്‍ത്തിവച്ചിരിയ്ക്കുന്നവിഷുകൈനീട്ടം, ഉപയോഗിയ്ക്കാത്തപുതിയഒരുരൂപനോട്ട്. ആ പുസ്തകതാളില്‍ നിന്നുംമാറ്റിഞാന്‍ വച്ചു. ഇന്നുംഎല്ലാവിഷുവിനുംകൈനീട്ടംവാങ്ങുമ്പോള്‍ പുതിയ ആ ഒരുരൂപാനോട്ടെന്നെ നോക്കിചിരിയ്ക്കുന്നതായിതോന്നും.

അച്ഛനും സഹോദരനും അല്ലാതെഒരുപെണ്‍കുട്ടിആദ്യമായിഅറിയുന്നഒരുപുരുഷന്റെസ്‌നേഹം, പരിചരണം, ആത്മാര്‍ഥത, ശ്രദ്ധ, സുരക്ഷിതത്വബോധംഎല്ലാംപകര്‍ന്നുതരുന്നആദ്യാനുരാഗം. , . അമ്മയില്‍നിന്നും, സഹോദരിയില്‍ നിന്നും വ്യത്യസ്തമായിതന്റെ ജീവിതപങ്കാളിഎന്നസങ്കല്‍പ്പത്തിനുവേണ്ടിപുരുഷനില്‍ വളര്‍ന്നുവരുന്നഉത്തരവാദിത്വബോധവും, ചുമതലാബോധവും, സ്‌നേഹവും, വാത്സല്യവുംവളരുന്നഅവന്റെആദ്യാനുരാഗം. ഇവിടെആത്മാര്‍ത്ഥസ്‌നേഹത്തില്‍ നിന്നുംഉരുത്തിരിയുന്നകാമംഭാര്യാഭര്‍ത്തൃസങ്കല്‍പ്പമാണ്.

കാമത്തിനുവേണ്ടിതാല്‍ക്കാലികമായിപ്രഹരിപ്പിയ്ക്കുന്നകപടസ്‌നേഹമല്ല.
ഇതുപോലെ ഓരോരുത്തരുടേയുംസ്‌നേഹത്തിന്റെ പുളിമരച്ചോട്ടില്‍ വീണുകിടക്കുന്നശര്‍ക്കരപുളിനുണയാനായി, മഞ്ഞും, കുളിരുംനിറഞ്ഞഫെബ്രുവരിമാസത്തിലെ ഈ പ്രണയദിനം പുലരട്ടെ എന്ന് ആശംസിയ്ക്കുന്നു .
Join WhatsApp News
amerikkan mollakka 2019-02-13 16:35:20
നമ്പ്യാർ സാഹിബ  ഇങ്ങടെ  മൊഹബത്തിന്റെ 
ബിബരങ്ങൾ ബായിച്ച് പെരുത്ത് സന്തോഷിച്ചു.
നെഞ്ചിനുള്ളിൽ  നീയാണ് , കണ്ണിൻ മുന്നിൽ 
നീയാണ്, കണ്ണടച്ചാൽ നീയാണ് എന്നൊക്കെ 
ഞമ്മളും മൊഞ്ചത്തികളെ നോക്കി പാടിയിരുന്നു.
ഇങ്ങള് ആ ചെക്കനും ഒത്ത് സർപ്പക്കാവിൽ 
പോകുന്നതൊക്കെ ഞമ്മള് കണ്ടിരിക്കണു സാഹിബാ. 
എങ്ങനെയെന്നാവും. ഹ ള്ളാ  ഈ മൊഹബത്ത് 
എല്ലായിടത്തും ഒന്നുപോലെ തന്നെ.  അപ്പൊ 
അസ്സലാമു അലൈക്കും .. ഇമ്മടെ  ഗിരീഷ് സാഹിബ് 
പറഞ്ഞപോലെ ഒരു ദിനത്തിൽ ഒതുങ്ങാതെ 
മൊഹബ്ബത്ത് അങ്ങനെ  ബളരട്ടെ.
Sudhir Panikkaveetil 2019-02-13 10:29:54
മലയാളത്തിന്റെ  പ്രിയപ്പെട്ട മാധവികുട്ടിയെപോലെ 
പ്രണയാനുഭവങ്ങൾ തുറന്നെഴുതുന്നു 
ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർ. എഴുത്തും കൊള്ളാം .
പൂവ്വണിയാത്ത പ്രണയമരങ്ങൾ നിത്യവസന്തം 
ഉൾകൊള്ളുന്നു. 
P R Girish Nair 2019-02-13 10:50:14
ശ്രീമതി. ജ്യോതിലക്ഷിയുടെ വൃത്യസ്തവും മനോഹരവുമായ ഒരു ലേഖനം. പ്രണയ കാലത്തിന്റെ മനോഹരമായ ഒരു ആവിഷ്കാരം, പ്രത്യേക മുഖത്തിന്റെ വിവിധ ഭാവങ്ങൾ നന്നായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾക്കൊപ്പം..... 
ഒരു ദിനത്തിൽ ഒതുങ്ങാത്ത ഒരു വാക്കിൽ തീരാത്ത ഒരു പൂവിൽ അവസാനിക്കാത്ത ഒരിക്കലും വറ്റാത്ത പ്രണയത്തിനായി പ്രണയദിനാശംസകൾ നേരുന്നു...
Rajan Kinattinkara 2019-02-13 21:22:00
Beautiful writing with a Nostalgic touch..congrats
Das 2019-02-13 23:13:08
Hi Jyoti,  Writers are like supreme being !  Simply expressing and sharing your thoughts on the subject  - LOVE, considered to be 'the most powerful weapon in the universe' is indeed touching, inspiring and thought-provoking too . . .   May your commitment and innovative thinking be a positive force to readers across the globe.  Cheers !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക