Image

ഒളിത്താവളം (ബിന്ദു ടിജി)

Published on 13 February, 2019
ഒളിത്താവളം (ബിന്ദു ടിജി)
എന്റെ ഹൃദയം ഒരു സത്രമല്ല
നീ മാത്രം പാര്‍ക്കുന്ന ഒരു സക്രാരി യാണ്
നിന്റെ പച്ചപ്പിലാണ്
നിത്യവും എന്റെ മുയല്‍ക്കുഞ്ഞുങ്ങള്‍ മേയുന്നത്
വിടരാത്ത പൂക്കള്‍
വേരുകളില്‍ ഒളിച്ചിരിക്കുന്ന പോലെ
കടല്‍ ചുരുങ്ങി ചെറുതായി
തീരത്തെ ശംഖില്‍ എന്ന പോലെ
എന്നില്‍ നീ
ഒരു പ്രളയത്തിനും
കെടുത്താനാവാത്ത അഗ്‌നിയായ്

ഇടക്കെങ്കിലും ചിറകില്ലാതെ പറക്കുന്നതും
ജലമില്ലാതെ മുങ്ങിത്താഴുന്നതും
നിന്റെ സാമീപ്യം കൊണ്ട് മാത്രം

ചിലപ്പോഴെങ്കിലും ഞാന്‍
സ്വാര്‍ത്ഥയാകുന്നു
പശയുള്ള നനുത്ത നാരുകൊണ്ട്
വല നെയ്ത് കാത്തിരിക്കുന്ന
ചുവന്ന കണ്ണുള്ള ചിലന്തി യോളം
നിന്നെ എന്റേതു മാത്രമാക്കാന്‍
പ്രിയനേ, ഞാന്‍ നിന്നിലായിരിക്കുന്നിടത്തോളം
മറ്റൊരു സുരക്ഷിത താവളവും
ഈ ഭൂമിയില്‍ എനിക്കില്ല
Join WhatsApp News
amerikkan mollakka 2019-02-13 16:43:53
മൊഹബത്ത് ബാക്കുകളിൽ പൊതിഞ്ഞുവച്ച് 
എയ്തിയത് ബായിച്ചു . ഇങ്ങള് എയ്തിയപോലെ 
 മൊഞ്ചത്തികൾ  ശരിക്കും പ്രേമിച്ചാൽ 
ഈ ദുനിയാവിലെ പുരുശന്മാരൊക്കെ 
സുൽത്താന്മാരാകും. പക്ഷേങ്കിൽ പെണ്ണുങ്ങൾ 
ചിലന്തിയാവരുത്.  സംഭോഗം കഴിഞ്ഞാൽ 
പെൺ ചിലന്തി  ആണ്ചിലന്തിയെ തിന്നുമത്രെ.
അപ്പൊ ചിലന്തിയെപ്പോലെ സ്വന്തമാക്കരുത്.
 അസ്സലാമു അലൈക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക