Image

കാണാതായ ജെസ്ന കര്‍ണാടകത്തില്‍ കഴിയുന്നതായി പുതിയ വിവരങ്ങള്‍

കല Published on 13 February, 2019
കാണാതായ ജെസ്ന കര്‍ണാടകത്തില്‍ കഴിയുന്നതായി പുതിയ വിവരങ്ങള്‍

ഇന്നും ജെസ്നയുടെ തിരോധാനത്തിന് കൃത്യമായി മറുപടി പറയാന്‍  പോലീസിനോ ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ക്രൈംബാഞ്ചിനോ കഴിഞ്ഞിട്ടില്ല. എന്നാല്‍ ജെസ്ന കര്‍ണാടകയിലുണ്ടെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബാംഗ്ലൂരിലെ ഇന്‍ഡസ്ട്രിയില്‍ ഏരിയായില്‍ ജെസ്നയുടെ സാദൃശ്യമുള്ള ഒരാളെ തിരിച്ചറിയാന്‍ കര്‍ണാടക പോലീസിന് കഴിഞ്ഞുവെന്നും മൂന്ന് ദിവസത്തോളം ഇവരെ നിരീക്ഷിച്ചെന്നുമാണ് പുതിയ വിവരങ്ങള്‍. ആദ്യഘട്ടത്തില്‍ കേരളാ പോലീസ് എത്തിയതോടെ ഇവര്‍ ഇവിടെ നിന്നും മാറിയതായും പറയപ്പെടുന്നു. 
ഇന്‍ഡസ്ട്രിയില്‍ ഏരിയായിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇവരെന്നാണ് അറിയുന്നത്.ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനും ഇതേ വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത് എന്ന് പറയപ്പെടുന്നു.
ഇതേ സമയം ജെസ്നയുടെ തിരോധാനം സംഭവിച്ചിട്ട് ഒരുവര്‍ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ മാര്‍ച്ച് 22ന് മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്നും പോയ ജെസ്ന പിന്നീട് മടങ്ങിവന്നിട്ടില്ല. ഏറെ അന്വേഷണങ്ങള്‍ ജെസ്നയുടെ തിരോധാനം ബന്ധപ്പെട്ട് നടന്നുവെങ്കിലും ദുരൂഹത മാത്രം ബാക്കിയാകുകയായിരുന്നു. എന്നാലിപ്പോള്‍ കര്‍ണാകടയില്‍ ജെസ്നയുണ്ടെന്ന വാര്‍ത്തകള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രതീക്ഷയാവുകയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക