Image

ടിക്ക് ടോക്ക് നിരോധിക്കണമെന്ന് തമിഴ്നാട്

കല Published on 13 February, 2019
ടിക്ക് ടോക്ക് നിരോധിക്കണമെന്ന് തമിഴ്നാട്

സൈബര്‍ ലോകത്ത് ഏറെ ട്രെന്‍ഡായി മാറിയിരിക്കുന്ന ടിക്ക് ടോക്ക് നിരോധിക്കണമെന്ന ആവശ്യമായി തമിഴ്നാട് സര്‍ക്കാര്‍. ഈ ആവശ്യം മുന്‍നിര്‍ത്തി തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്ത് കൈമാറി. തമിഴ്നാട് ഐ.ടി മന്ത്രി മണികണ്ഠന്‍ നിയമസഭയില്‍ ഇക്കാര്യം വിശദീകരിച്ചു. കൗമാരക്കാരെയും യുവതികളെയും വഴിതെറ്റിക്കുന്നു എന്നതാണ് ടിക്ക് ടോക്കിനെതിരെയുള്ള ആരോപണം. 
ചൈനീസ് ആപ്പാ ടിക്ക് ടോക്ക് ജനപ്രീതിയില്‍ ഇന്ത്യയില്‍ മുന്‍പന്തിയില്‍ എത്തിയത് വളരെ പെട്ടന്നാണ്. കൂടുതല്‍ ക്രിയേറ്റീവായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ടിക്ക് ടോക്കിലേക്ക് ചെറുപ്പക്കാര്‍ ആകൃഷ്ടരാകാന്‍ കാരണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക