Image

തെരഞ്ഞെടുപ്പ് അടുത്തു; പോലീസ് തലപ്പത്ത് അഴിച്ചുപണി; 15 ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Published on 13 February, 2019
തെരഞ്ഞെടുപ്പ് അടുത്തു; പോലീസ് തലപ്പത്ത് അഴിച്ചുപണി; 15 ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ 15 ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പോലീസ് തലപ്പത്തെ അഴിച്ചുപണി. പാലക്കാട് എസ്.പി ദേബേഷ് കുമാര്‍ ബെഹ്‌റയെ പാലക്കാട് കെ.എ.പി ബറ്റാലിയന്‍ 2 കമാന്‍ഡന്റായി നിയമിച്ചു. സാബു പി.എസ് പാലക്കാട് എസ്.പിയാകും. 

കാസര്‍കോട് എസ്.പി ഡോ. എശ്രീനിവാസ് കാസര്‍കോട്, കണ്ണൂര്‍ െ്രെകംബ്രാഞ്ച് എസ്.പിയാകും. അടൂര്‍ കെ.എ.പി 3 കമാന്‍ഡന്റ് കെ.ജി സൈമണിനെ കൊല്ലം റൂറല്‍ എസ്.പിയായി നിയമിക്കും. എ അക്ബര്‍ ഇന്റലിജന്‍സ് ഡി.ഐ.ജിയാകും. ജെയിംസ് ജോസഫ് കാസര്‍കോട് എസ്.പിയും ടി നാരായണന്‍ പോലീസ് ആസ്ഥാനത്തെ ഐ.ജിയുമാവും.

ബി. അശോകിനെ കൊല്ലം റൂറല്‍ എസ്.പി സ്ഥാനത്തുനിന്ന് തിരുവനന്തപുരം റൂറല്‍ എസ്.പി സ്ഥാനത്തേക്കുമാറ്റി. എ. അശോക് കുമാറിനെ പോലീസ് ആസ്ഥാനത്ത് ഐ.ജി (പബ്ലിക് ഗ്രീവന്‍സസ് ആന്‍ഡ് ലീഗല്‍ അഫയേഴ്‌സ്) ആയി നിയമിച്ചു. ജെ സുകുമാരപിള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പിയാകും

തൃശ്ശൂര്‍ റൂറല്‍ എസ്.പി പുഷ്‌കരനെയും തൃശ്ശൂര്‍ റേഞ്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി വിജയകുമാറിനെയും പരസ്പരം മാറ്റി. കോഴിക്കോട് റൂറല്‍ എസ്.പി ജി ജയദേവിനെ പത്തനംതിട്ട എസ്.പിയായി നിയമിച്ചു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എസ്.പി എ.കെ ജമാലുദ്ദീന്‍ കോഴിക്കോട് ഡി.സി.പിയാകും. എം.എസ്.പി കമാന്‍ഡന്റ് യു അബ്ദുള്‍ കരീമിനെ കോഴിക്കോട് റൂറല്‍ എസ്.പിയായി നിയമിച്ചു. കെ.എ.പി അഞ്ച് ബറ്റാലിയന്‍ കമാന്‍ഡന്റ് കാര്‍ത്തികേയന്‍ ഗോകുല്‍ചന്ദ്രനെ കെ.എ.പി 3 ബെറ്റാലിയന്‍, അടൂര്‍ കമാന്‍ഡന്റായി നിയമിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക