Image

സ്‌നേഹബലി (ജോസ് ചെരിപുറം)

Published on 13 February, 2019
സ്‌നേഹബലി (ജോസ് ചെരിപുറം)
എവിടെ ഞാന്‍ സ്‌നേഹിച്ച
പെണ്ണിന്റെ ജഢത്തില്‍
പണിതുയര്‍ത്തിയ ബലി
കുടീരങ്ങളേ

സഫലമാകാതെ പോയ പ്രണയ
ബന്ധങ്ങളെ, തച്ചടര്‍ത്തിയ
മതഭ്രാന്തന്മാരേ, ജാതി കോമരങ്ങളേ
വീണുടഞ്ഞ മോഹങ്ങളേ
തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളേ
നിങ്ങള്‍ തല്ലിത്തകര്‍ത്ത
കമിതാക്കള്‍ തന്‍ രക്തം വീണ്
ചുവന്ന മണ്ണില്‍ നിന്ന്
ഉയര്‍ത്തെഴുന്നേല്‍ക്കുന്നു
ഒരു വാലന്റൈന്‍ ദിനം

സീമന്തരേഖയില്‍
കുങ്കുമം ചാര്‍ത്തി
ഹേമന്തസന്ധ്യയില്‍
നീ എന്നരുകിലണഞ്ഞനേരം
മൗനമുദ്രിതമായിരുന്നു
നിന്നധരങ്ങളെങ്കിലും
സ്‌നേഹാര്‍ദ്രമാം നിന്‍
മിഴിയിണയില്‍ കണ്ടു
ഞാനൊരു പ്രേമ
കാവ്യത്തിന്നീരടികള്‍!!!

സ്‌നേഹം സഫലമാകാതെ
ജീവന്‍ വെടിഞ്ഞവര്‍ക്കും
സ്‌നേഹിച്ചവരെ കൈവെടിഞ്ഞ
ഭീരുക്കള്‍ക്കുവേണ്ടിയും സമര്‍പ്പിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക